---
title: "#inauguration |  കുന്നുമ്മൽ  സാമൂഹികരോഗ്യ കേന്ദ്രം; നവീകരിച്ച ലബോറട്ടറി കെട്ടിട്ടം  ഉദ്ഘാടനം  ചെയ്ത്  എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ"
english_title: "#Kunummal #Social #Health #Centre #MLA #Kunhammed #Kutty #Master #inaugurated #renovated #laboratory #building"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222100/kunummal-social-health-centre-mla-kunhammed-kutty-master-inaugurated-renovated-laboratory-building"
published_at: "2024-07-22T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669e6f787b7a0_kunjammadh.jpg"
keywords: []
---

# #inauguration |  കുന്നുമ്മൽ  സാമൂഹികരോഗ്യ കേന്ദ്രം; നവീകരിച്ച ലബോറട്ടറി കെട്ടിട്ടം  ഉദ്ഘാടനം  ചെയ്ത്  എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

> **Lead Summary:** **കുറ്റ്യാടി :[**കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത്‌ ഗ്രന്റിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുന്നുമ്മൽ സാമൂഹികരോഗ്യ കേന്ദ്രത്തിലെ അത്യാധുനികമായി നവീകരിച്ച ലബോറട്ടറി കെട്ടിട്ടം ഇന്ന് 10 മണിക്ക് എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

## Article Content

**കുറ്റ്യാടി :[**കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഹെൽത്ത്‌ ഗ്രന്റിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുന്നുമ്മൽ സാമൂഹികരോഗ്യ കേന്ദ്രത്തിലെ അത്യാധുനികമായി നവീകരിച്ച ലബോറട്ടറി കെട്ടിട്ടം ഇന്ന് 10 മണിക്ക് എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക്‌ ഏതാണ്ട് എല്ലാ ലാബ് ടെസ്റ്റ്കളും മിതമായ നിരക്കിൽ ഈ ലബോറട്ടറിയിലൂടെ ചെയ്യുവാൻ സാധിക്കും.

ശ്രീമതി കെ പി ചന്ദ്രി പ്രസിഡന്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കുന്നുമ്മൽ പരിപാടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടിയിൽ ശ്രീമതി ലീബ സുനിൽ ചെയർപേഴ്സൺ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്വാഗതം ആശംസിച്ചു.

കുന്നുമ്മൽ സാമൂഹികരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സജിത റിപ്പോർട്ട്‌ അവതരിപ്പിച്ചു.

മുഹമ്മദ് കക്കട്ടിൽ വൈസ് പ്രസിഡന്റ്‌ കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌,വിശ്വ നാഥൻ മാസ്റ്റർ ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ,എൻ.കെ ലീല, എം പി കുഞ്ഞിരാമൻ,ഡോക്ടർ അനുരാധ ടി സി സൂപ്രണ്ട് താലൂക് ആശുപത്രികുറ്റ്യാടി,മുരളി വാർഡ് മെമ്പർ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്‌,കെ കെ സുരേഷ്, ജമാൽ മൊകേരി, വിവി പ്രഭ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222100/kunummal-social-health-centre-mla-kunhammed-kutty-master-inaugurated-renovated-laboratory-building)