---
title: "#death | നരിക്കൂട്ടുംചാൽ സ്വദേശിയായ  യുവാവ് കുഴഞ്ഞുവീണു മരിച്ചു "
english_title: "#young #man #Narikootumchal #collapsed #died"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222496/young-man-narikootumchal-collapsed-died"
published_at: "2024-07-24T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0a8d0cb51a_narikkoottumm.jpg"
keywords: []
---

# #death | നരിക്കൂട്ടുംചാൽ സ്വദേശിയായ  യുവാവ് കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** **കുറ്റ്യാടി: (kuttiadi.truevisionnews.com**)നരിക്കൂട്ടുംചാൽ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണു മരിച്ചു . നരിക്കൂട്ടുംചാൽ താളിക്കുനിയിൽ വിഷ്ണു എന്ന രോഹിത് ആണ് മരിച്ചത് .

## Article Content

**കുറ്റ്യാടി: (kuttiadi.truevisionnews.com**)നരിക്കൂട്ടുംചാൽ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞുവീണു മരിച്ചു . നരിക്കൂട്ടുംചാൽ താളിക്കുനിയിൽ വിഷ്ണു എന്ന രോഹിത് ആണ് മരിച്ചത് .

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം 11 മണിയോടെ കോഴിക്കോട്ടേ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു . ആർക്കിട്ടെക്കായ വിഷ്ണു കുടുംബവുമായി കോഴിക്കോടാണ് താമസം .

ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം നരിക്കൂട്ടുംചാലിലെ വീട്ടിലേക്ക് കൊണ്ടുവരും .

സംസ്കാരം രാത്രി 8 മണിയോടെ വീട്ടുവളപ്പിൽ . അച്ഛൻ : അജിത്കുമാർ ടി കെ (റിട്ട: ഡി.ഇ.ഒ) .

അമ്മ : ലീന ,

ഭാര്യ : തുഷാര

മകൾ : കെയ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222496/young-man-narikootumchal-collapsed-died)