---
title: "#selfemploymenttraining   |   സ്വയംതൊഴിൽ പരിശീലനം; ആറ് ദിവസത്തെ സ്വയം തൊഴിൽ  സംരംഭ  ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്ത് തുടക്കം കുറിച്ചു"
english_title: "#self #employment #training #Kunummal #Panchayat #started  #six  #day #self #employment #training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/222511/self-employment-training-kunummal-panchayat-started-six-day-self-employment-training"
published_at: "2024-07-24T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a0b638a3dfa_Untitled-5.jpg"
keywords: []
---

# #selfemploymenttraining   |   സ്വയംതൊഴിൽ പരിശീലനം; ആറ് ദിവസത്തെ സ്വയം തൊഴിൽ  സംരംഭ  ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്ത് തുടക്കം കുറിച്ചു

> **Lead Summary:** ** കുറ്റ്യാടി : [**കുന്നുമ്മൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ആർ സെറ്റി കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ സംരംഭ ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു.

## Article Content

** കുറ്റ്യാടി : [**കുന്നുമ്മൽ ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും ആർ സെറ്റി കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ സംരംഭ ട്രെയിനിംഗിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കം കുറിച്ചു.

സ്വയംതൊഴിൽ കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആറ് ദിവസത്തെ ട്രയിനിംഗ് ആണ് നൽകുക.

ട്രെയിനിംഗിന് സംരംഭം ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ നിർവഹിച്ചു.

കുന്നുമ്മൽ പ്രസിഡന്റ് റീത്ത വി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ഫാക്കൽറ്റി ഗോപിനാഥ് സ്വാഗതം പറഞ്ഞു.

വിജിലേഷ് വി , രാജൻ, മിനി (സി ഡി എസ്) , റെജിൻ (ആർ സെറ്റി ഫാക്കൽറ്റി) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/222511/self-employment-training-kunummal-panchayat-started-six-day-self-employment-training)