---
title: "#PKelappanNair  |  കമ്മ്യൂണിസ്റ്റ് നേതാവ് പി. കേളപ്പൻ നായരുടെ ഓർമകൾക്ക് 32 വർഷം; മൊകേരിയിൽ വിപുലമായ പരിപാടികൾ"
english_title: "#Communist #leader #32years  #memories  #P.KelappanNair   #wide #range  #events #Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223728/communist-leader-32years-memories-pkelappannair-wide-range-events-mokeri"
published_at: "2024-07-29T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a74c965fe21_Untitled-2_copy.jpg"
keywords: []
---

# #PKelappanNair  |  കമ്മ്യൂണിസ്റ്റ് നേതാവ് പി. കേളപ്പൻ നായരുടെ ഓർമകൾക്ക് 32 വർഷം; മൊകേരിയിൽ വിപുലമായ പരിപാടികൾ

> **Lead Summary:** ** മൊകേരി:[**സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും.

## Article Content

** മൊകേരി:[**സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും.

ആഗസ്റ്റ് 1 ന് രാവിലെ 7 മണിക്ക് പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്‌പാർച്ചന എന്നിവ നടക്കും.

പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ പങ്കെടുക്കും.

ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് 2 മണിക്ക് കുന്നുമ്മൽ ലോക്കൽ കുടുംബ സംഗമം നടക്കും.

സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും ഹൗസിങ്ങ് ബോർഡ് ചെയർമാനുമായ ടി.വി ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് അഡ്വ: പി.ഗവാസ്, ആർ ശശി, രജീന്ദ്രൻ കപ്പള്ളി, കവി ശ്രീനി എടച്ചേരി, കെ.കെ മോഹൻദാസ്, കെ.പി പവിത്രൻ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223728/communist-leader-32years-memories-pkelappannair-wide-range-events-mokeri)