---
title: "#lightningstorm  |  ആഞ്ഞു വീശി, കായക്കൊടിയിൽ മിന്നൽ ചുഴലി; മരുതോങ്കരയിൽ ഇലക്ട്രിക് ലൈനിലേക്ക് തെങ്ങ് വീണ് തീപിടിച്ചു "
english_title: "#wind #blew  #lightning #whirled #fruit #tree #coconut #fell  #electric #line #caught #fire  #Maruthonkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223752/wind-blew-lightning-whirled-fruit-tree-coconut-fell-electric-line-caught-fire-maruthonkara"
published_at: "2024-07-29T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a75d66105dc_Untitled-3_copy.jpg"
keywords: []
---

# #lightningstorm  |  ആഞ്ഞു വീശി, കായക്കൊടിയിൽ മിന്നൽ ചുഴലി; മരുതോങ്കരയിൽ ഇലക്ട്രിക് ലൈനിലേക്ക് തെങ്ങ് വീണ് തീപിടിച്ചു 

> **Lead Summary:** **തൊട്ടിൽപ്പാലം :[**തൊട്ടിൽപ്പാലത്ത് ആഞ്ഞു വീശിയ കാറ്റിൽ വ്യാപക നാശം.

## Article Content

**തൊട്ടിൽപ്പാലം :[**തൊട്ടിൽപ്പാലത്ത് ആഞ്ഞു വീശിയ കാറ്റിൽ വ്യാപക നാശം.

ഇന്ന് രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിൽ മരുതോങ്കര ടൗണിൽ ഇലക്ട്രിക് ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തെങ്ങിന് തീ പിടിച്ചു.

മരുതോങ്കര ബസ്റ്റോപ്പിന് മുന്നിൽ മൊയിലോത്തറ റോഡിനോട് ചേർന്നാണ് സംഭവം.

അപകട സമയത്ത് റോഡിൽ വാഹനങ്ങളോ മറ്റ് ആളോ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

അതേസമയം , ഇന്നലെ പുലർച്ചെ ഉണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ കായക്കൊടിയിലെ എള്ളീക്കാംപാറയിൽ വീടിന് മുകളിൽ മരം കടപുഴകി വീണു.

എള്ളീക്കാംപാറ പുന്നത്തോട്ടത്തിൽ ബിജുവിൻ്റെ വീടിന് മുകളിൽ മരം കടപുഴകി വീണത്. വീടിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223752/wind-blew-lightning-whirled-fruit-tree-coconut-fell-electric-line-caught-fire-maruthonkara)