---
title: "#Latifdeath   | ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ"
english_title: "#Accidental #death # Latif  #Bahraini #expatriates  #tears"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/223765/accidental-death-latif-bahraini-expatriates-tears"
published_at: "2024-07-29T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7665e64e02_Untitled-3_copy.jpg"
keywords: []
---

# #Latifdeath   | ലത്തീഫിന്റെ അപകടമരണം; കണ്ണീരണിഞ്ഞ് ബഹ്റൈൻ പ്രവാസികൾ

> **Lead Summary:** **കുറ്റ്യാടി :[**തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത്​ കാർ താഴ്​ചയിലേക്ക്​ മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ​ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ. 

## Article Content

**കുറ്റ്യാടി :[**തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത്​ കാർ താഴ്​ചയിലേക്ക്​ മറിഞ്ഞുണ്ടയ അപകടത്തിൽ മരിച്ച ​ലത്തീഫിന്റെ ഓർമയിൽ കണ്ണീരണിഞ്ഞുനിൽക്കുകയാണ് ബഹ്റൈനിലെ സുഹൃത്തുക്കൾ. 

കാർ മറിഞ്ഞ്​ ​മരിച്ച തളീക്കര നരിക്കുന്നുമ്മൽ ലത്തീഫ് (48)​ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. മുഹറഖ് ഹാലയിൽ അൽ അഫ്സൂർ കോൾഡ് സ്റ്റോർ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്.

വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബം സഞ്ചരിച്ച കാർ ​തിരിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം​. ഞായറാഴ്ച വൈകീട്ടാണ്​ അപകടമുണ്ടായത്. ലതീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ്​​ സംഘത്തിലുണ്ടായിരുന്നത്​.

അപകടസമയം ലതീഫും ഇളയ രണ്ട്​ കുട്ടികളും മാത്രമാണ്​ കാറിലുണ്ടായിരുന്നത്​. ബാക്കിയുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു.

പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്ത്​ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രഥമ ശുശ്രൂഷ നൽകി.

ഗുരുതമായി പരിക്കേറ്റ ലതീഫിനെ വിദഗ്​ധ ചികിത്സക്ക്​ കൊണ്ടുപോകും വഴിയാണ്​ മരണം.

പരേതനായ സൂപ്പിയുടെ മകനാണ്​.

മാതാവ്​: അയിശു.

ഭാര്യ: നജീദ.

മക്കൾ: മുഹമ്മദ്​ ലാമിഹ്​, മുഹമ്മദ്​ ലാസിഹ്​, ലൈഹ ലതീഫ്​, ലഹന ലതീഫ്​.

സഹോദരങ്ങൾ: അമ്മദ്​, ജമീല, ബഷീർ,റിയാസ്​,സമീറ, ഷമീന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/223765/accidental-death-latif-bahraini-expatriates-tears)