---
title: "#Reliefcamps |  മഴ തുടരുന്നു,  വടകര താലൂക്കിൽ വിവിധ വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു"
english_title: " #rain #continues #relief #camps #been #started  #various #villages #Vadakara #taluk"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224032/rain-continues-relief-camps-been-started-various-villages-vadakara-taluk"
published_at: "2024-07-30T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a89d8b8ebf5_Untitled-2_copy.jpg"
keywords: []
---

# #Reliefcamps |  മഴ തുടരുന്നു,  വടകര താലൂക്കിൽ വിവിധ വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

> **Lead Summary:** കുറ്റ്യാടി : വടകര താലൂക്കില്‍ വേളം,കാവിലുംപാറ, ചെക്യാട്, നാദാപുരം വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

കുറ്റ്യാടി : വടകര താലൂക്കില്‍ വേളം,കാവിലുംപാറ, ചെക്യാട്, നാദാപുരം വില്ലേജുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

കൂടാതെ വിവിധ വില്ലേജുകളിലായി നിരവധി കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.

വേളത്ത് - 40, കാവിലുംപാറ-20 ചെക്യാട്- 15 എന്നിങ്ങനെയാണ് ക്യാമ്പിലുള്ളവരുടെ എണ്ണം.

നിരവധി പേര്‍ ഇനിയും ക്യാമ്പുകളില്‍ എത്തിച്ചേരാനുണ്ടെന്ന് ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224032/rain-continues-relief-camps-been-started-various-villages-vadakara-taluk)