---
title: "#heavyrain | ശക്തമായ മഴ ; കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിച്ചിൽ ഭീഷണി"
english_title: "#heavy #rain  #Road #collision #threat   #Kuttyadi #pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224490/heavy-rain-road-collision-threat-kuttyadi-pass"
published_at: "2024-07-31T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3f92cfee8_Untitled-3_copy.jpg"
keywords: []
---

# #heavyrain | ശക്തമായ മഴ ; കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിച്ചിൽ ഭീഷണി

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റിക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്ന ഇടത്തോട് ചേർന്ന് റോഡിന്റെ സംരഷണഭിത്തി ഇടിച്ചിൽ ഭീഷണി.

## Article Content

കുറ്റ്യാടി : കുറ്റ്യാടി ചുരത്തിൽ ചുങ്കക്കുറ്റിക്ക് സമീപം വെള്ളം കെട്ടിക്കിടക്കുന്ന ഇടത്തോട് ചേർന്ന് റോഡിന്റെ സംരഷണഭിത്തി ഇടിച്ചിൽ ഭീഷണി.

ഇന്നലെ ഓവുചാല്‍ അടഞ്ഞ് റോഡിൽ വെള്ളം കെട്ടിക്കിടന്ന് സംരക്ഷണ ഭിത്തിയിലൂടെ വെള്ളം താഴേക്ക് ഒഴുക്കിയതിനെത്തുടർന്നാണ് സംരക്ഷണഭിത്തിക്കും റോഡിനും ബലക്ഷയം സംഭവിച്ചിരിക്കുന്നത്.

മഴ വീണ്ടും ശക്തമായി ചുങ്കക്കുറ്റിയിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടാൽ ഇവിടം പൂർണമായും ഇടിഞ്ഞ് കുറ്റ്യാടി ചുരം വഴിയുള്ള വാഹനഗതാഗതം നിലക്കുന്നതിനു വരെ കാരണമായേക്കാം അധികൃതർ അടിയന്തരമായി ഇടപെട്ട്ആവശ്യമായപ്രവർത്തികൾ നടത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224490/heavy-rain-road-collision-threat-kuttyadi-pass)