---
title: "#Obituary  |  നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. കെ കണ്ണൻ അന്തരിച്ചു "
english_title: "#Former #President   #Naripatta #Panchayat  #AKKannan #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224499/former-president-naripatta-panchayat-akkannan-passedaway"
published_at: "2024-07-31T19:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa46b97ef1e_Untitled-4_copy.jpg"
keywords: []
---

# #Obituary  |  നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. കെ കണ്ണൻ അന്തരിച്ചു 

> **Lead Summary:** നരിപ്പറ്റ : നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. കെ കണ്ണൻ അന്തരിച്ചു . സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

## Article Content

നരിപ്പറ്റ : നരിപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ. കെ കണ്ണൻ അന്തരിച്ചു . സി പി ഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.

നിലവിൽ തിനൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ജില്ലാ പഞ്ചായത്ത് അംഗവും ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. കർഷകസംഘം കുന്നുമ്മൽ ഏരിയ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

ചീക്കോന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും കെ എസ് വൈ എഫ് വടകര താലൂക്ക് ജോയിന്റ് സെക്രട്ടറിയും ബാലസംഘം സംഘാടകനും റെഡ് വളണ്ടിയർ ക്യാപ്റ്റനായും പ്രവർത്തിച്ചിരുന്നു.

വാർദ്ധക്യകാല അസുഖത്തിന്റെ ഭാഗമായി വീട്ടിൽ കിടപ്പിലായിരുന്നു. ബുധനാഴ്ച കോഴിക്കോട് ആശുപത്രിയിൽ പോയി തിരിച്ചുവരും വഴി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ കുറ്റ്യാടി അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അവിടെവച്ചാണ് അന്ത്യം. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, സി എച്ച് മോഹനൻ, കൂടത്താംകണ്ടി സുരേഷ്,തിനൂർ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ഭാര്യ:യശോദ.മക്കൾ: ഷിജു മോൻ ( സോഫ്റ്റ്‌വെയർ എൻജിനീയർ ), ഷിജിത്ത് ( കക്കട്ട് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ :ഡോ. ബവിത ( തൃശ്ശൂർ ), സപ്ത ( അധ്യാപിക ഒളവണ്ണ ജി എൽ പി സ്കൂൾ).

സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൈവേലി വള്ളിൽത്തറയിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224499/former-president-naripatta-panchayat-akkannan-passedaway)