---
title: " #PKelappanNair  |  പി. കേളപ്പൻ നായർ ചരമവാർഷികം"
english_title: "#Death #anniversary  #PKelappanNair"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224712/death-anniversary-pkelappannair"
published_at: "2024-08-01T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab5e0b91e4f_Untitled-6_copy.jpg"
keywords: []
---

#  #PKelappanNair  |  പി. കേളപ്പൻ നായർ ചരമവാർഷികം

> **Lead Summary:** **മൊകേരി: [**പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സി പി ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തി രണ്ടാം ചരമ വാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു.

## Article Content

**മൊകേരി: [**പ്രമുഖ സ്വാതന്ത്യ സമര സേനാനിയും ഗോവാ വിമോചന സമര നായകനും സി പി ഐ നേതാവുമായിരുന്ന പി കേളപ്പൻ നായരുടെ മുപ്പത്തി രണ്ടാം ചരമ വാർഷികം മൊകേരിയിൽ വിപുലമായി ആചരിച്ചു.

കാലത്ത് മൊകേരി ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി.പി നാണു പതാക ഉയർത്തി.

പ്രകടാ നന്തരം സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. രജീന്ദ്രൻ കപ്പള്ളി കെ കെ മോഹൻദാസ് , ടി സുരേഷ് ടി സുരേന്ദ്രൻ ,പി ഭാസ്കരൻ ,പി പി ശ്രീജിത്ത് എം പി കുഞ്ഞിരാമൻ പ്രസംഗിച്ചു. പ്രകടനത്തിന് എ സന്തോഷ്, വി പി നാണു, ലയ പി , എം പി ദിവാകരൻ, സി പി ബാലൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224712/death-anniversary-pkelappannair)