---
title: "#reliefcamp |  ഒപ്പമുണ്ട് കെ.പി.എസ്.ടി.എ  അവശ്യ വസ്തുക്കളുമായി അധ്യാപകർ ദുരിതാശ്വാസ ക്യാമ്പിൽ"
english_title: "#Along #with #KPSTA #teachers #relief #camp #with #essential #items"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224785/along-with-kpsta-teachers-relief-camp-with-essential-items"
published_at: "2024-08-01T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab997f7d3a1_relifcamp.jpg"
keywords: []
---

# #reliefcamp |  ഒപ്പമുണ്ട് കെ.പി.എസ്.ടി.എ  അവശ്യ വസ്തുക്കളുമായി അധ്യാപകർ ദുരിതാശ്വാസ ക്യാമ്പിൽ

> **Lead Summary:** **കുറ്റ്യാടി:[ഉ**രുൾപൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവർക്ക് ആശ്വാസമായി അധ്യാപകർ.വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് ഭക്ഷണവസ്തുക്കളും, വസ്ത്രങ്ങളുമായി കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ എത്തിയത്.

## Article Content

**കുറ്റ്യാടി:[ഉ**രുൾപൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവർക്ക് ആശ്വാസമായി അധ്യാപകർ.വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കാണ് ഭക്ഷണവസ്തുക്കളും, വസ്ത്രങ്ങളുമായി കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ എത്തിയത്.

കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ്റെ സാനിധ്യത്തിൽ ദുരന്തമേഖലയിൽ നേരിട്ട് ഇടപെടുന്ന സന്നദ്ധ പ്രവർത്തകർക്ക് അവശ്യ വസ്തുക്കൾ കൈമാറി.കെ.പി.എസ്.ടി.എ ഭാരവാഹികളായ

കെ. ഹാരിസ്, വി.വിജേഷ്, ജി.കെ.വരുൺ കുമാർ, ടി.വി.രാഹുൽ, പി.എം. ഷിജിത്ത്, മനോജ് കൈവേലി, ടി.പി.വിശ്വനാഥൻ, പ്രവീഷ് കോൺഗ്രസ്

നേതാക്കളായ ജമാൽ കോരങ്കോട്ട്, സി.കെ.നാണു, അനസ് നങ്ങാണ്ടി, മുത്തലിബ്ബ്‌ തുടങ്ങിയവർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224785/along-with-kpsta-teachers-relief-camp-with-essential-items)