---
title: " #Kunummalgrampanchayat  |   അമര പന്തൽ മത്സരം; അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്"
english_title: "#AmaraPandal #Competition #Kunummal #grampanchayat  #Amarakrishi #promotion #scheme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225232/amarapandal-competition-kunummal-grampanchayat-amarakrishi-promotion-scheme"
published_at: "2024-08-03T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66add6ba9e416_Untitled-2.jpg"
keywords: []
---

#  #Kunummalgrampanchayat  |   അമര പന്തൽ മത്സരം; അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **വട്ടോളി:[ **അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്.

## Article Content

**വട്ടോളി:[ **അമരകൃഷി പ്രോത്സാഹന പദ്ധതിയുമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്.

അമരാമൃതം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിൻ്റെ ഭാഗമായി അമര പന്തൽ മത്സരം സംഘടിപ്പിക്കും.

പി.എം.കെ.എസ്‌.വൈ പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അത്യുൽപാദന ശേഷിയുള്ള വിത്തുകൾ പഞ്ചായത്തിന്റെറെ നേതൃത്വത്തിൽ വിതരണം ചെയ്യും.

നീല അമര വിത്താണ് നൽകുക.

വാർഡ് തലത്തിൽ നൂറ് പന്തലാണ് ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് എണ്ണത്തിന് വാർഡ് തലത്തിൽ സമ്മാനം നൽകും.

ഇവയെ പഞ്ചായത്ത് തല മത്സരത്തിൽ പരിഗണിക്കും. തുടന്ന് പഞ്ചായത്ത് തലത്തിലും സമ്മാനം നൽകും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225232/amarapandal-competition-kunummal-grampanchayat-amarakrishi-promotion-scheme)