---
title: "#Kakkayamdam  |  പുഴകളിലെ ജലനിരപ്പ് താഴ്ന്നു, കക്കയം ഡാം അടച്ചു "
english_title: "#Water #levels  #rivers  #dropped #Kakkayamdam  #closed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225362/water-levels-rivers-dropped-kakkayamdam-closed"
published_at: "2024-08-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae48f86281c_Untitled-1_copy.jpg"
keywords: []
---

# #Kakkayamdam  |  പുഴകളിലെ ജലനിരപ്പ് താഴ്ന്നു, കക്കയം ഡാം അടച്ചു 

> **Lead Summary:** **കുറ്റ്യാടി:[**കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും താല്‍ക്കാലികമായി അടച്ചു.

## Article Content

**കുറ്റ്യാടി:[**കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും താല്‍ക്കാലികമായി അടച്ചു.

ഡാമിലെ ജലനിരപ്പ് ഇപ്പോഴും റെഡ് അലേര്‍ട്ട് നിരപ്പില്‍ തന്നെ തുടരുന്നതിനാല്‍ നീരൊഴുക്ക് കൂടുന്ന പക്ഷം വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ജില്ലയിലെ പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍ പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ എന്നിവയിലെല്ലാം ജലനിരപ്പ് കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു. എകരൂല്‍- കക്കയം ഡാം റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225362/water-levels-rivers-dropped-kakkayamdam-closed)