---
title: "#Attack | കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് ഡ്രൈവർക്ക് പരിക്ക് "
english_title: "#Stone #pelted  #KSRTC #bus #driver #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225594/stone-pelted-ksrtc-bus-driver-injured"
published_at: "2024-08-04T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afb0da32cd9_WhatsApp_Image_2024-08-04_at_10.11.38_PM.jpeg"
keywords: []
---

# #Attack | കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ് ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** ** കുറ്റ്യാടി:[**കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന തൊട്ടിൽപ്പാലം ഡിപ്പോയിലെ കെ.എസ്.ആർ.ടിസി ബസ്സിന് നേരെ പേരാമ്പ്ര കല്ലോട്ര എരഞ്ഞിയിൽ വച്ച് കല്ലേറുണ്ടായി.

## Article Content

** കുറ്റ്യാടി:[**കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന തൊട്ടിൽപ്പാലം ഡിപ്പോയിലെ കെ.എസ്.ആർ.ടിസി ബസ്സിന് നേരെ പേരാമ്പ്ര കല്ലോട്ര എരഞ്ഞിയിൽ വച്ച് കല്ലേറുണ്ടായി.

ഡ്രൈവർ പി.മനോജിനെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെ സൈഡ് ഗ്ലാസ് തകർന്നു.

റോഡരികിൽ നിന്നും കല്ലെറിഞ്ഞശേഷം മൂന്നു പേർ ഓടിമറയുകയായിരുന്നു എന്ന് കെ.എസ്.ആർ.ടിസി ജീവനക്കാർ പറഞ്ഞു. കുറ്റ്യാടി- കോഴിക്കോട് സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടിസി അധിക സർവീസ് നടത്തി ജനങ്ങൾക്ക് ആശ്വാസമാകുന്നതിനിടയിലാണ് കെ.എസ്.ആർ.ടി. സി ബസ്സിന് നേരെയും രാത്രി 7.30 ഓടെ അക്രമം ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225594/stone-pelted-ksrtc-bus-driver-injured)