---
title: "#RebuildWayanad | ദുരന്തമുഖത്തിന് സാന്ത്വനമായി; വയനാടിനെ ചേർത്തുപിടിച്ച്‌ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി"
english_title: "#5th #class #student #holding #Wayanad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225707/5th-class-student-holding-wayanad-new"
published_at: "2024-08-05T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b07fbc71aae_CYCLE.jpg"
keywords: []
---

# #RebuildWayanad | ദുരന്തമുഖത്തിന് സാന്ത്വനമായി; വയനാടിനെ ചേർത്തുപിടിച്ച്‌ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി

> **Lead Summary:** **കുറ്റ്യാടി :**വയനാട് മലവെള്ള പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഡി വൈ എഫ് ഐ നിർമ്മിക്കുന്ന സ്നേഹവീടുകളുടെ നിർമ്മാണത്തിന്റെ ഫണ്ട്‌ സമാഹരണത്തിനായ് സംഘടിപ്പിക്കുന്ന 'റീ ബിൽഡ് വയനാട്' ചലഞ്ചിന്റെ ഭാഗമായി സൈക്കിൾ വിട്ടു നൽകി മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.

## Article Content

**കുറ്റ്യാടി :**വയനാട് മലവെള്ള പാച്ചിലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഡി വൈ എഫ് ഐ നിർമ്മിക്കുന്ന സ്നേഹവീടുകളുടെ നിർമ്മാണത്തിന്റെ ഫണ്ട്‌ സമാഹരണത്തിനായ് സംഘടിപ്പിക്കുന്ന 'റീ ബിൽഡ് വയനാട്' ചലഞ്ചിന്റെ ഭാഗമായി സൈക്കിൾ വിട്ടു നൽകി മാതൃകയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി.

കോതോട് മേഖലയിൽ കോതോട് യൂണിറ്റിലെ ലാലു പള്ളിയാറക്കണ്ടിയുടെ മകൾ വേദാലക്ഷ്മിയാണ് ചലഞ്ചിന്റെ ഭാഗമായി തന്റെ സൈക്കിൾ വിട്ടു നൽകിയത്.

വയനാട് ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്കായി ഡി വൈ എഫ് ഐ നടത്തുന്ന റീ ബിൽഡ് വയനാട് ചലഞ്ചിൽ പങ്കുചേരുകയാണ് വേദാലക്ഷ്മി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225707/5th-class-student-holding-wayanad-new)