---
title: "#Relieffund | കൈതാങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ കമ്മൽ നൽകി ഏഴാം ക്ലാസുകാരി"
english_title: "#7th #class #girl #donated #gold #earrings #relief #fund"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225782/7th-class-girl-donated-gold-earrings-relief-fund"
published_at: "2024-08-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0ad047355d_kammal.jpg"
keywords: []
---

# #Relieffund | കൈതാങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ കമ്മൽ നൽകി ഏഴാം ക്ലാസുകാരി

> **Lead Summary:** **വട്ടോളി: **ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴാം ക്ലാസുകാരി സ്വർണ കമ്മൽ നൽകി.

## Article Content

**വട്ടോളി: **ഉരുൾപൊട്ടൽ ദുരന്തത്തിൽ കഷ്ടതയനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴാം ക്ലാസുകാരി സ്വർണ കമ്മൽ നൽകി.

വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥി ചൈത്രശ്രിയാണ് തന്റെ സ്വർമ കമ്മൽ ഹെഡ്മിസ്ട്രസ് വി.പി.ശ്രീജക്ക് കൈമാറിയത്.

കക്കട്ട് മലയിൽ സുനേഷിന്റെയും (രാമവിലാസം ഹയർ സെക്കന്ററി സ്‌കൂൾ ചൊക്ലി) കെ.പി.രമ്യയുടേയും (കെആർ ഹയർ സെക്കന്ററി സ്‌കൂൾ പുറമേരി) മകളാണ് ചൈത്രശ്രി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225782/7th-class-girl-donated-gold-earrings-relief-fund)