---
title: "#relieffund | വയനാടിൻ്റെ കണ്ണീരൊപ്പാൻ; റിട്ട. അധ്യാപകനായ സഖാവ് എംഎൽഎ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപ         "
english_title: "#Comrade #MLA #teacher #handed #over #one #lakh #rupees"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/225860/comrade-mla-teacher-handed-over-one-lakh-rupees-new"
published_at: "2024-08-05T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0fb10de703_rr.jpg"
keywords: []
---

# #relieffund | വയനാടിൻ്റെ കണ്ണീരൊപ്പാൻ; റിട്ട. അധ്യാപകനായ സഖാവ് എംഎൽഎ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപ         

> **Lead Summary:** **കുറ്റ്യാടി: **വയനാടിൻ്റെ കണ്ണീരൊപ്പാൻ റിട്ടയേർഡ് അധ്യാപകനായ സഖാവ് എംഎൽഎ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപ.

## Article Content

**കുറ്റ്യാടി: **വയനാടിൻ്റെ കണ്ണീരൊപ്പാൻ റിട്ടയേർഡ് അധ്യാപകനായ സഖാവ് എംഎൽഎ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപ.

കുറ്റ്യാടി എം ഐ യു പി സ്കൂൾ അധ്യാപകനായ വി വി മുഹമ്മദ് തൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവെച്ച പെൻഷൻ തുകയിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ഒരുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിൻറെ കയ്യിൽ നിന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഏറ്റുവാങ്ങി.

വയനാട് ദുരന്ത പശ്ചാത്തലത്തിൽ, സഹജീവികളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്ത്, സുമനസ്സുകൾ മാതൃക സൃഷ്ടിക്കുകയാണെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/225860/comrade-mla-teacher-handed-over-one-lakh-rupees-new)