---
title: "#accident |  കുറ്റ്യാടി ചുരം റോഡിൽ ഓയിൽ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്"
english_title: "#Oil #spill #accident #Kuttyadi #pass #road #Two #people  #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226039/oil-spill-accident-kuttyadi-pass-road-two-people-injured"
published_at: "2024-08-06T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b1e025028cd_Untitled-10.jpg"
keywords: []
---

# #accident |  കുറ്റ്യാടി ചുരം റോഡിൽ ഓയിൽ മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കുറ്റ്യാടി :[**കുറ്റ്യാടി ചുരം റോഡിൽ ഓയിൽ മറിഞ്ഞ് അപകടം. ഇന്നലെ പൂതംപാറയ്ക്ക് അടുത്തായുള്ള രണ്ടു വളവുകളിൽ ഓയിൽ മറിയുകയും മൂന്ന് ബൈക്കുകൾ അപകടത്തിൽ പെടുകയും ചെയ്തു.

## Article Content

**കുറ്റ്യാടി :[**കുറ്റ്യാടി ചുരം റോഡിൽ ഓയിൽ മറിഞ്ഞ് അപകടം. ഇന്നലെ പൂതംപാറയ്ക്ക് അടുത്തായുള്ള രണ്ടു വളവുകളിൽ ഓയിൽ മറിയുകയും മൂന്ന് ബൈക്കുകൾ അപകടത്തിൽ പെടുകയും ചെയ്തു.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഓയിൽ മുഴുവനായും ഇന്നലെ ഉച്ചയോടെ നാദാപുരത്ത് നിന്നും എത്തിയ ഫയർഫോഴ്സ് ജീവനക്കാർ കഴുകി കളഞ്ഞു. ഇന്നലെ റോഡിൽ കണ്ടത് വെളിച്ചെണ്ണയാണെന്നും അടിക്കടി ചുരത്തിൽ എങ്ങനെ ഓയിൽ വരുന്നു എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ പറഞ്ഞു.

ഏതെങ്കിലും വാഹനങ്ങളിൽ നിന്ന് ലീക്കായാൽ ഇത്ര വിശാലമായ സ്ഥലങ്ങളിൽ ഓയിൽ വരികയില്ല എന്നാണ് വാഹന തൊഴിലാളികൾ പറയുന്നത്. ഓയിൽ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് മറിഞ്ഞതാണോ എന്നതുൾപ്പെടെ സി.സി.ടി.വി കേന്ദ്രീകരിച്ച് പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസങ്ങളിൽ പുതിയ എൻജിൻ ഓയിലും, കരിഓയിലും മറിഞ്ഞ നിലയിൽ ചുരത്തിലെ വിവിധ വളവുകളിൽ കണപ്പെട്ടിരുന്നു. അന്നും ഫയർഫോഴ്സ് എത്തിയാണ് കഴുകിക്കളഞ്ഞതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226039/oil-spill-accident-kuttyadi-pass-road-two-people-injured)