---
title: "#KKRajish | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്ത് തീര്‍പ്പാക്കണം; കെ.കെ രജീഷ്"
english_title: "#Bus #strike #Kuttyadi #Kozhikode #route #should #settled #KKRajish"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226089/bus-strike-kuttyadi-kozhikode-route-should-settled-kkrajish"
published_at: "2024-08-06T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b20521ca7b8_BUS.jpg"
keywords: []
---

# #KKRajish | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ ബസ് സമരം ഒത്ത് തീര്‍പ്പാക്കണം; കെ.കെ രജീഷ്

> **Lead Summary:** **പേരാമ്പ്ര: **മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്ത് തീര്‍പ്പാക്കാന്‍ അധിക്യതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഒത്ത് തീര്‍പ്പാക്കാന്‍ അധിക്യതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ കെ രജീഷ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിത്യേന 100 കണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന റൂട്ടാണിത്.

ബസ് ഡ്രൈവറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കാത്തതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് യാത്രക്കാരാണെന്നും ഭീമമായ തുക സ്വകാര്യ സര്‍വീസുകാര്‍ക്ക് കൊടുത്തു കൊണ്ടാണ് വിദ്യാര്‍ഥികളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇന്ന് റൂട്ടില്‍ യാത്ര ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.

അധികൃതരുടെ പിടിവാശി മൂലം ഒരു പ്രദേശത്തെ യാത്രക്കാരെ മുഴുവന്‍ വലക്കുന്ന സമീപനമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി കാര്യത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ /മന്ത്രി ഗണേഷ് കുമാര്‍ എന്നിവര്‍ക്ക് അദ്ദേഹം നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226089/bus-strike-kuttyadi-kozhikode-route-should-settled-kkrajish)