---
title: " #busstrike | ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു"
english_title: "#private #bus #strike #on #kuttyadi #kozhikode #route #continues"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226232/private-bus-strike-on-kuttyadi-kozhikode-route-continues"
published_at: "2024-08-07T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2fe1c790ef_kuttiadi.jpg"
keywords: []
---

#  #busstrike | ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. 

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. 

ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്.

കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്.

നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സിനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് വലയുന്നത്.

ബസ് സമരം എത്രയും പെട്ടന്ന് ഒത്തുതീർപ്പിൽ എത്തി ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന അജ്വ ബസിലെ ഡ്രൈവർ ലിനീഷിനാണ് കൂമുള്ളിയിൽ വെച്ച് മർദനമേറ്റത്.

കാർയാത്രികരും ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കം ഉണ്ടാക്കുകയും മർദ്ദനത്തിൽ എത്തുകയുമാണ് ഉണ്ടായത്. ബസ് ഡ്രൈവറുടെ പരാതിയിൽ കാർ ഉടമക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്.

ബസിന്റെ അമിത വേഗത ചോദ്യം ചെയ്‌ത തൻ്റെ കാറിൽ ബസ് മനഃപൂർവം ഇടിപ്പിച്ചതായും മർദിച്ചതായുമാണ് കാർ യാത്രികൻ ജംഷിദിൻ്റെ പരാതി. എന്നാൽ, കാർ ബസിന് കുറുകെയിട്ട് കാർ യാത്രക്കാർ മർദിച്ചതായാണ് ബസ് ഡ്രൈവറുടെ പരാതി.

പരിക്കേറ്റ ബസ് ഡ്രൈവർ ലിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും കാർ യാത്രികൻ ജംഷീദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226232/private-bus-strike-on-kuttyadi-kozhikode-route-continues)