---
title: "#commemoration | അനുസ്മരണം; വോളിബോൾ താരം ലീഡേഴ്സ് സതീശൻ അനുസ്മരണം നടത്തി ഫാസ് കുറ്റ്യാടി"
english_title: "#commemoration #Leaders #Satheeshan #volleyball #player #Fas #kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226322/commemoration-leaders-satheeshan-volleyball-player-fas-kuttyadi"
published_at: "2024-08-07T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b326a8ce27f_ANUUSMARANAM.jpg"
keywords: []
---

# #commemoration | അനുസ്മരണം; വോളിബോൾ താരം ലീഡേഴ്സ് സതീശൻ അനുസ്മരണം നടത്തി ഫാസ് കുറ്റ്യാടി

> **Lead Summary:** **കുറ്റ്യാടി: **പ്രശസ്ത വോളിബോൾ താരവും കുറ്റ്യാടി ലീഡേഴ്സ് സ്പോർട്ട്സ് ഷോപ്പ് ഉടമയുമായ മുടപിലോട്ട് സതീശൻ്റെ അകാല നിര്യാണത്തിൽ ഫാസ് കുറ്റ്യാടിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.

## Article Content

**കുറ്റ്യാടി: **പ്രശസ്ത വോളിബോൾ താരവും കുറ്റ്യാടി ലീഡേഴ്സ് സ്പോർട്ട്സ് ഷോപ്പ് ഉടമയുമായ മുടപിലോട്ട് സതീശൻ്റെ അകാല നിര്യാണത്തിൽ ഫാസ് കുറ്റ്യാടിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി.

കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ നടന്ന യോഗത്തിൽ സാമൂഹ്യ സാംസ്കാരിക, വ്യാപാര മേഖലയിലെ നിരവധി പേർ പങ്കെടുത്തു.

ഫാസ് കുറ്റ്യാടി ജനറൽ സെക്രട്ടറി എ.സി മജീദ് അധ്യക്ഷത വഹിച്ചു.സി.എച്ച് ഷരീഫ് സ്വാഗതം പറഞ്ഞു.

സി.എൻ ബാലകൃഷ്ണൻ, പി.കെ.സുരേഷ്, കെ.കെ.മനാഫ്, ഒ.പി മഹേഷ്, കെ.ചന്ദ്ര മോഹൻ, ഒ.വി ലത്തീഫ്, ശ്രീജേഷ് ഊരത്ത്, കെ.പി.നസിം, എ കെ രതീഷ്, കെ പിറഷീദ്, വി.വി അനസ്, നബിൽ കണ്ടിയിൽ, മുഹമ്മദ് വേളം, എ.എസ് അബ്ബാസ്, ടി.ഗിരീഷ്, കെ.എസ് റഷീദ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226322/commemoration-leaders-satheeshan-volleyball-player-fas-kuttyadi)