---
title: "#Busstrikecalledoff | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു  "
english_title: "#Bus #strike #Kuttyadi #Kozhikode #route #calledoff"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226402/bus-strike-kuttyadi-kozhikode-route-calledoff"
published_at: "2024-08-07T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b362f816e28_KKKK.jpg"
keywords: []
---

# #Busstrikecalledoff | കുറ്റ്യാടി -കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു  

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ നടന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തൊഴിലാളി യൂണിയൻ നേതാക്കളും പൊലീസും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ നടന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തൊഴിലാളി യൂണിയൻ നേതാക്കളും പൊലീസും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസ്സിലെ ഡ്രൈവർ കരുവണ്ണൂരിലെ ലെനീഷിനെ കാർ യാത്രക്കാർ കൂമുള്ളിയിൽ വെച്ചു ബസ്സ് തടഞ്ഞുനിർത്തി ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടു അതി ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചു ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു.

മിന്നൽ പണിമുടക്കിനെ തുടർന്ന് ബസ്സുകളുടെ ഓട്ടം നിലച്ചു.

സമരം തുടർന്ന് പോകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചു അത്തോളി പോലീസുമായി സി ഐ ടി യു പ്രതിനിധികൾ സംസാരിച്ചു.

പണിമുടക്കിന്റെ പ്രശ്നം ന്യായമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മിന്നൽ സമരത്തിന് യൂണിയൻ എതിരാണെങ്കിലും തുടർന്ന് പിറ്റേ ദിവസം മുതൽ സമരത്തിന് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു.

ഇതിനെ തുടർന്ന് അത്തോളി പോലീസിന്റെ പ്രശ്നത്തിൽ ഇടപെട്ട രീതി ശരിയായില്ലെന്നും ബന്ധപ്പെട്ട പ്രതികളെയോ വാഹനത്തിന്റെ കസ്റ്റഡിയിൽ എടുക്കാത്തതിനെയും തുടർന്നാണ് സമരം അനിശ്ചിതമായി നീണ്ടു പോയത്.

തുടർന്ന് നാലാം ദിവസം പേരാമ്പ്ര ഡി വൈ എസ് പി പേരാമ്പ്രയിൽ യൂണിയൻ പ്രധിനിധികളെയും ബസ്സ് ഓണർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർത്തു പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ ഡി വൈ എസ് പി നേരിട്ടു ഇടപെട്ടു.

പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുക്കുകയും ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

വ്യാഴാഴച്ച മുതൽ സർവീസ്‌ നടത്തുമെന്നും സി ഐ ടി യു പ്രതിനിധികളായ സനീഷ്തയ്യിൽ ടി.കെ മോഹനൻ കെ.ടി കുമാരൻ, ബിജീഷ് കായണ്ണ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226402/bus-strike-kuttyadi-kozhikode-route-calledoff)