---
title: "#secondphasecamp | ബ്ലോക്ക്തല ശില്പശാല; സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്കാവാന്‍ രണ്ടാംഘട്ട ക്യാമ്പയിന് കുന്നുമ്മലില്‍ തുടക്കം"
english_title: "#Block #Level #Workshop #second #phase #camp #make #block #completely #garbage #free #started #Kunnummal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226577/block-level-workshop-second-phase-camp-make-block-completely-garbage-free-started-kunnummal"
published_at: "2024-08-08T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4767d28f74_kutt.jpg"
keywords: []
---

# #secondphasecamp | ബ്ലോക്ക്തല ശില്പശാല; സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്കാവാന്‍ രണ്ടാംഘട്ട ക്യാമ്പയിന് കുന്നുമ്മലില്‍ തുടക്കം

> **Lead Summary:** **കുറ്റ്യാടി: **സമ്പൂര്‍ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് കുന്നുമ്മലില്‍ തുടക്കം.

## Article Content

**കുറ്റ്യാടി: **സമ്പൂര്‍ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് കുന്നുമ്മലില്‍ തുടക്കം.

വരുന്ന മാര്‍ച്ച് 31നകം പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു.

ലീബ സുനില്‍ സ്വാഗതം പറഞ്ഞു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ എം പി കുഞ്ഞിരാമന്‍ അധ്യക്ഷനായി.

ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാര്‍, ബ്ലോക്ക് ജനറല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി ടി രാജേഷ്, നവകേരള മിഷന്‍ ആര്‍പി സി പി ശശീന്ദ്രന്‍, ബ്ലോക്ക് വൈസ് പ്രസിഡ ന്റ മുഹമ്മദ് കക്കട്ടില്‍, സ്ഥിരം സമിതി അധ്യക്ഷ എന്‍ കെ ലീല, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി ജോര്‍ജ്, കെ സജിത്ത്, ഒടി നഫീസ, ഒപി ഷിജില്‍, വി കെ റീത്ത, നയീമ കുളമുള്ളതില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226577/block-level-workshop-second-phase-camp-make-block-completely-garbage-free-started-kunnummal)