---
title: "#Busstrike  |  ബസ് പണിമുടക്ക്; വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ"
english_title: "#Busstrike  #Human #Rights #Commission #seeks #explanation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226800/busstrike-human-rights-commission-seeks-explanation"
published_at: "2024-08-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5b47babebd_Untitled-9.jpg"
keywords: []
---

# #Busstrike  |  ബസ് പണിമുടക്ക്; വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ

> **Lead Summary:** **കുറ്റ്യാടി : [**കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ വാട്സാപ്പിലൂടെ പ്രഖ്യാപിച്ച് സ്വകാര്യബസുകൾ പണിമുടക്ക് നടത്തിയതിൽ മനുഷ്യവകാശ കമ്മിഷൻ കേസെടുത്ത് റിപ്പോർട്ട് തേടി.

## Article Content

**കുറ്റ്യാടി : [**കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ വാട്സാപ്പിലൂടെ പ്രഖ്യാപിച്ച് സ്വകാര്യബസുകൾ പണിമുടക്ക് നടത്തിയതിൽ മനുഷ്യവകാശ കമ്മിഷൻ കേസെടുത്ത് റിപ്പോർട്ട് തേടി.

കളക്ടർ, നോർത്ത് സോൺ ഐ.ജി., റീജണൽ റോഡ് ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവർ 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കാലിക്കറ്റ് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതിയുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226800/busstrike-human-rights-commission-seeks-explanation)