---
title: "#Earthquake |  കാവലുംപാറ കലങ്ങോട് പ്രകമ്പനം; ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ  "
english_title: " #villagers #heard #sound  #Kavalumpara #Kalangode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226866/villagers-heard-sound-kavalumpara-kalangode"
published_at: "2024-08-09T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5d1a610042_Untitled-11.jpg"
keywords: []
---

# #Earthquake |  കാവലുംപാറ കലങ്ങോട് പ്രകമ്പനം; ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ  

> **Lead Summary:** **കുറ്റ്യാടി : [**കാവലുംപാറ പഞ്ചായത്തിലെ കലങ്ങോട് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ

## Article Content

**കുറ്റ്യാടി : [**കാവലുംപാറ പഞ്ചായത്തിലെ കലങ്ങോട് ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ടതായി നാട്ടുകാർ

രാവിലെ 10.30 നാണ് സംഭവം. വീടിന്റെ ജനലുകൾക്ക് ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു.

അതേസമയം കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ  അറിയിച്ചെന്ന് കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് പറഞ്ഞു.

ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226866/villagers-heard-sound-kavalumpara-kalangode)