---
title: "#relieffund  |   സ്‌കോളര്‍ഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാലാം ക്ലാസുകാരി"
english_title: "#4th #grader #donated #scholarship #amount  #relieffund"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226890/4th-grader-donated-scholarship-amount-relieffund"
published_at: "2024-08-09T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5dc8e70fba_Untitled-11.jpg"
keywords: []
---

# #relieffund  |   സ്‌കോളര്‍ഷിപ്പ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നാലാം ക്ലാസുകാരി

> **Lead Summary:** **കുറ്റ്യാടി:[**വയനാട് മേപ്പാടിയിലെ ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പായി ലഭിച്ച മുഴുവൻ തുകയും സംഭാവന ചെയ്ത് നാലാം ക്ലാസുകാരി.

## Article Content

**കുറ്റ്യാടി:[**വയനാട് മേപ്പാടിയിലെ ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പായി ലഭിച്ച മുഴുവൻ തുകയും സംഭാവന ചെയ്ത് നാലാം ക്ലാസുകാരി.

തളിക്കര എൽ. പി സ്‌കൂളിലെ സി.എസ് അലൈനയാണ് തുക നൽകിയത്. സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിൽ വാർഡ് മെംബർ എം.ടി കുഞ്ഞബ്ദുല്ല തുക ഏറ്റു വാങ്ങി.

നവാസ് കൊടുമ അധ്യക്ഷനായി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.ടിബോധവൽക്കരണ ക്ലാസിന് ബി.പി. സി പവിത്രൻ നേതൃത്വം നൽകി.

എം. പ്രജിത, ഷിബിൻദാസ് സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തരുൺ കൃഷ്ണ, എൽ.എസ്.എസ് വിജയികളായ യാമിൻ ബിൻ അനസ്, മുഹമ്മദ് യാസിദ്, ജൂഡോ ബ്ലാക് ബെൽറ്റ് നേടിയ സി. റഫീഖ് എന്നിവരെ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226890/4th-grader-donated-scholarship-amount-relieffund)