---
title: "#Earthquake  |  കലങ്ങോട്ടെ  ഇടിമുഴക്ക ശബ്ദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ"
english_title: "#thunderous #sound #Authorities #no #need  #worry"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/226920/thunderous-sound-authorities-no-need-worry"
published_at: "2024-08-09T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5f4fc230bc_Untitled-11.jpg"
keywords: []
---

# #Earthquake  |  കലങ്ങോട്ടെ  ഇടിമുഴക്ക ശബ്ദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

> **Lead Summary:** **കുറ്റ്യാടി :[**കാവലുംപാറ പഞ്ചായത്തിലെ കലങ്ങോട് ഇടിമുഴക്കം പോലെ ശബ്ദം കേൾക്കുകയും ജനലുകൾക്ക് ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ട സംഭവത്തിൽ റവന്യൂ,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി :[**കാവലുംപാറ പഞ്ചായത്തിലെ കലങ്ങോട് ഇടിമുഴക്കം പോലെ ശബ്ദം കേൾക്കുകയും ജനലുകൾക്ക് ഉൾപ്പെടെ കുലുക്കം അനുഭവപ്പെട്ട സംഭവത്തിൽ റവന്യൂ,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

പ്രദേശത്തുള്ള നാലു വീട്ടുകാരാണ് ശബ്‌ദവും ചെറിയ രീതിയിൽ ജനലുകളിൽ ഉൾപെടെ കുലുക്കം അനുഭവപ്പെട്ടതായി പറഞ്ഞത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇത് സംബന്ധിച്ച് പഠനം നടത്താൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്നും കാവിലുംപാറ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/226920/thunderous-sound-authorities-no-need-worry)