---
title: "#trafficjam |  ഗതാഗതകുരുക്ക്; കുറ്റ്യാടി ടൗണിലെ കുരുക്കൊഴിവാക്കാൻ രണ്ട് പദ്ധതികളുമായി സർക്കാർ"
english_title: "#trafficjam #government #two #plans #clear  #noose #Kuttyadi #General"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227179/trafficjam-government-two-plans-clear-noose-kuttyadi-general-new"
published_at: "2024-08-10T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b73b10cd477_WhatsApp_Image_2024-08-10_at_2.30.24_PM.jpeg"
keywords: []
---

# #trafficjam |  ഗതാഗതകുരുക്ക്; കുറ്റ്യാടി ടൗണിലെ കുരുക്കൊഴിവാക്കാൻ രണ്ട് പദ്ധതികളുമായി സർക്കാർ

> **Lead Summary:** **കുറ്റ്യാടി: [**കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾ കൂടി മുന്നോട്ടുവെച്ച് സർക്കാർ. നിർമാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്-നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്.

## Article Content

**കുറ്റ്യാടി: [**കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾ കൂടി മുന്നോട്ടുവെച്ച് സർക്കാർ. നിർമാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്-നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്.

വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ. ഇതിൽ ഒന്ന് ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു.

മരുതോങ്കര റോഡിൽനിന്ന് ചങ്ങരോത്ത് ഭാഗത്തേക്കുള്ള പാലമാണ് തൊണ്ടിപ്പൊയിൽ പാലം. ഇത് കോഴിക്കോട് റോഡുമായി ബന്ധിപ്പിക്കും. കുറ്റ്യാടിയുടെ പഴയ പേരാണ് തൊണ്ടിപ്പൊയിൽ. വയനാട് റോഡിനു മുകളിലൂടെയാണ് കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന മേൽപ്പാലം.

ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും അറിയിച്ചു. കൂടാതെ വയനാട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസായി ഓത്യോട്ട്- നരിക്കൂട്ടുചാൽ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.

കുറ്റ്യാടി-കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസിന്റെ നിർമാണത്തിനായി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227179/trafficjam-government-two-plans-clear-noose-kuttyadi-general-new)