---
title: "#fireofficer | രക്ഷകനായി; സ്‌കൂള്‍ ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയുടെ രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍ "
english_title: " #savior  #fire #officer #rescues  #cat #stuck #inside  #school #window"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/227889/savior-fire-officer-rescues-cat-stuck-inside-school-window"
published_at: "2024-08-13T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb008fe9326_Untitled-1_copy.jpg"
keywords: []
---

# #fireofficer | രക്ഷകനായി; സ്‌കൂള്‍ ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയുടെ രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍ 

> **Lead Summary:** **കുറ്റ്യാടി :[**അബദ്ധത്തില്‍ സ്‌കൂള്‍ ഓഫിസ് ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍.

## Article Content

**കുറ്റ്യാടി :[**അബദ്ധത്തില്‍ സ്‌കൂള്‍ ഓഫിസ് ജനാലയുടെ കമ്പിക്കുള്ളില്‍ തലകുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി ഫയര്‍ ഉദ്യോഗസ്ഥന്‍.

ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്‌കൂള്‍ ഓഫിസ് മുറിയുടെ ജനല്‍ കമ്പിക്കുള്ളിലാണ് പൂച്ച അബദ്ധത്തിലകടപ്പെട്ടത്. ഗ്രില്ലിനുള്ളില്‍ തലകുടുങ്ങിയ പൂച്ച കയറിയ എളുപ്പത്തില്‍ തല പുറത്തെടുക്കാനാകാതെ പെട്ടുപോവുകയായിരുന്നു.

രാവിലെ ഒന്‍പതോടെ തൊട്ടടുത്തുള്ള മദ്‌റസയിലെ വിദ്യാര്‍ഥികളാണ് പ്രാണരക്ഷാര്‍ഥം കമ്പിക്കുള്ളിലകപ്പെട്ട പൂച്ചയെ കണ്ടത്. മദ്‌റസയിലെ അധ്യാപകരുള്‍പ്പടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

ഒടുവിലാണ് വടകര ഫയര്‍‌സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കായക്കൊടി സ്വദേശിയുമായിരുന്ന സി.കെ ശൈജേഷ് രക്ഷകനായെത്തിയത്. ഓഫിസിലേക്ക് പുറപ്പെടാനിരിക്കെ ലഭിച്ച വിവരത്തെ തുടര്‍ന്ന് ശൈജേഷ് സ്‌കൂളിലെത്തുകയായിരുന്നു.

കമ്പിമുറിച്ച് രക്ഷാപ്രവര്‍ത്തനം ചെയ്യേണ്ട സാഹചര്യത്തില്‍ കമ്പിമുറിക്കാതെ തന്നെ ഏറെ ശ്രമകരമായി പൂച്ചയെ രക്ഷപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/227889/savior-fire-officer-rescues-cat-stuck-inside-school-window)