---
title: "#BJP | വികസിത ഭാരതത്തിന്റെ മുന്നേറ്റം ബിജെപിയിലൂടെ; തിരംഗയാത്ര സംഘടിപ്പിച്ച് കുറ്റ്യാടി മണ്ഡലം"
english_title: "#Advancement  #developed #India #through #BJP  #Kuttyadi #constituency #organizing #Thirangayatra"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228150/advancement-developed-india-through-bjp-kuttyadi-constituency-organizing-thirangayatra"
published_at: "2024-08-14T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc58e02a171_Untitled-3_copy.jpg"
keywords: []
---

# #BJP | വികസിത ഭാരതത്തിന്റെ മുന്നേറ്റം ബിജെപിയിലൂടെ; തിരംഗയാത്ര സംഘടിപ്പിച്ച് കുറ്റ്യാടി മണ്ഡലം

> **Lead Summary:** ** കുറ്റ്യാടി:[**സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഎട്ടാം വാർഷികത്തിൽ വികസിത ഭാരതത്തിന്റെ മുന്നേറ്റം ബിജെപിയിലൂടെ എന്ന സന്ദേശമുയർത്തി കടേക്കചാലിൽ നിന്നു കുറ്റ്യാടിയിലേക്ക് ബിജെപി, യുവമോർച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി.

## Article Content

** കുറ്റ്യാടി:[**സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഎട്ടാം വാർഷികത്തിൽ വികസിത ഭാരതത്തിന്റെ മുന്നേറ്റം ബിജെപിയിലൂടെ എന്ന സന്ദേശമുയർത്തി കടേക്കചാലിൽ നിന്നു കുറ്റ്യാടിയിലേക്ക് ബിജെപി, യുവമോർച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി.

ബിജെപി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ് അധ്യക്ഷത വഹിച്ചു.

രജീഷ് മണിയൂർ, ടി.വി ഭരതൻ, മുകുന്ദൻ പാതിരിപ്പറ്റ, ലിബിൻ കുറ്റ്യാടി, മിഥുൻ പുറമേരി, കെ.എം രാജൻ, ടി.കെ.രാജൻ, വിനീത് നിട്ടൂർ എന്നിവർ നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228150/advancement-developed-india-through-bjp-kuttyadi-constituency-organizing-thirangayatra)