---
title: "#KGNA |  ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പു വരുത്തണം -കെ.ജി.എൻ.എ "
english_title: "#Specialty #services #should  #ensured #hospitals #KGNA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228275/specialty-services-should-ensured-hospitals-kgna"
published_at: "2024-08-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcbc76bcb6d_Untitled-4_copy.jpg"
keywords: []
---

# #KGNA |  ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പു വരുത്തണം -കെ.ജി.എൻ.എ 

> **Lead Summary:** **കുറ്റ്യാടി: [**മലയോര മേഖലയുടെ ആശ്രയ കേന്ദ്രമായ കുറ്റ്യാടി ഏരിയയിലെ ആശുപത്രികളിൽ ആവശ്യത്തിന് നഴ്സുമാരുൾപ്പടെ പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: [**മലയോര മേഖലയുടെ ആശ്രയ കേന്ദ്രമായ കുറ്റ്യാടി ഏരിയയിലെ ആശുപത്രികളിൽ ആവശ്യത്തിന് നഴ്സുമാരുൾപ്പടെ പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കെ.ജി.എൻ.എ. സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപു ഉദ്ഘാടനം ചെയ്തു.

വിനീത് തോമസ് അധ്യക്ഷനായി.

പി. പ്രജിത്, എൻ. അബിൻ രാജ്, എ.എം. അമൃത, ടി.പി. സുലതാ സുകുമാരൻ, കെ.സി. അനുഷ, കെ. ജിജിന തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായ വിനീത് തോമസ് പ്രസിഡന്റ് ജി മോൾ, എം. വാസു വൈസ് പ്രസിഡന്റ് ടി.പി. സുലത സുകുമാരൻ സെക്കട്ടറി കെ.സി. അനുഷ ജോയിൻ സെക്കന്ററി എൻ. സന്ധ്യ (ഖജ.)എന്നിവർ ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228275/specialty-services-should-ensured-hospitals-kgna)