---
title: " #Footballmatch  |  റോയൽ പ്രീമിയർ ലീഗ്;ഫുട്ബോൾ മത്സരത്തിന് കായക്കൊടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം"
english_title: "# Royal #Premier #League  #Football #match #started  #Kayakodi #High #School #ground"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/228729/royal-premier-league-football-match-started-kayakodi-high-school-ground"
published_at: "2024-08-16T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf1942b5f55_foodball.jpg"
keywords: []
---

#  #Footballmatch  |  റോയൽ പ്രീമിയർ ലീഗ്;ഫുട്ബോൾ മത്സരത്തിന് കായക്കൊടി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം

> **Lead Summary:** **കുറ്റ്യാടി:[**കായക്കൊടി കെ .പി.ഇ.എസ് ഹൈസ്‌കൂൾ സംഘടിപ്പിക്കുന്ന ക്ലാസ് തല റോയൽ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം.

## Article Content

**കുറ്റ്യാടി:[**കായക്കൊടി കെ .പി.ഇ.എസ് ഹൈസ്‌കൂൾ സംഘടിപ്പിക്കുന്ന ക്ലാസ് തല റോയൽ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം.

നാദാപുരം ഡി .വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വർധിച്ചുവരുന്ന സാമൂഹിക തിന്മകൾക്കെതിരേയും, അസാന്മാർഗിക പ്രവർത്തനങ്ങൾക്കുമെതിരെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരം ഏഴ് ദിവസം നീണ്ടുനിൽക്കും.

പി.ടി.എ പ്രസിഡന്റ്സി അശോകൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി.കെ ബഷീർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജന്നത്ത് എ റഹ്‌മാൻ, ഒ.പി അശ്റഫ്, കായികാധ്യാപകൻ മജീദ് കക്കൂട്ടത്തിൽ, പരിശീലകൻ റിഷാദ്, ജദീർ മുഹമ്മദ്, ഗഫൂർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/228729/royal-premier-league-football-match-started-kayakodi-high-school-ground)