---
title: "#soullight | ആത്മ പ്രകാശം; വിലങ്ങാട് - വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരെ  അനുസ്മരിച്ച് കർഷക കോൺഗ്രസ്സ്"
english_title: "#soul #light #Farmers #Congress #commemorating #those #who #lost #their #lives #Vilangad #Wayanad #landslides"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229030/soul-light-farmers-congress-commemorating-those-who-lost-their-lives-vilangad-wayanad-landslides"
published_at: "2024-08-17T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c08d37e555e_soullight.jpg"
keywords: []
---

# #soullight | ആത്മ പ്രകാശം; വിലങ്ങാട് - വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരെ  അനുസ്മരിച്ച് കർഷക കോൺഗ്രസ്സ്

> **Lead Summary:** > **കാവിലുംപാറ: **കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ആത്മ പ്രകാശം " നടത്തി.

## Article Content

> **കാവിലുംപാറ: **കർഷക കോൺഗ്രസ്സ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ആത്മ പ്രകാശം " നടത്തി.

വിലങ്ങാട് - വയനാട് ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ ആർപ്പിച്ച ചടങ്ങ് കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട് മൊയ്തു ഉൽഘാടനം ചെയ്തു.

കെ.പി.സി.സി മെമ്പർ കെ. പി. രാജൻ ദീപം തെളിയിച്ചു .

കെ. രാജശേഖൻ മുഖ്യ പ്രഭാഷണം നടത്തി.

കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസി. സോജൻ ആലക്കൽ അദ്ധ്യക്ഷതവഹിച്ചു.

പി.കെ.സുരേന്ദ്രൻ മാസ്റ്റർ, പി.ജി. സത്യനാഥ്, പവിത്രൻ വട്ടക്കണ്ടി,സുശാന്ത് വളയം എൻ.കെ.രാജൻസി വി അലി, പി.കെ. ബാബു സണ്ണി ഓലിക്കൽ,എൻ.പി മൊയ്തു, രാജൻ വാണിമേൽ, സുരേന്ദ്രൻ വളയം തുടങ്ങിയവർ സംസാരിച്ചു.

പി.പി രവീന്ദ്രൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229030/soul-light-farmers-congress-commemorating-those-who-lost-their-lives-vilangad-wayanad-landslides)