---
title: "#KalimaFoundation | കലിമ ഫൗണ്ടേഷൻ ജനറൽ ബോഡിയും സഹകാരി സംഗമവും "
english_title: "#Kalima #Foundation #General #Body  #Sahakari #Sangam "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229393/kalima-foundation-general-body-sahakari-sangam"
published_at: "2024-08-19T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e3914812e_Untitled-10.jpg"
keywords: []
---

# #KalimaFoundation | കലിമ ഫൗണ്ടേഷൻ ജനറൽ ബോഡിയും സഹകാരി സംഗമവും 

> **Lead Summary:** **കുറ്റ്യാടി : [**കലിമ ഫൗണ്ടേഷൻ കുറ്റ്യാടിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ജനറൽ ബോഡിയും സഹകാരി സംഗമവും സ്വാതന്ത്ര്യദിനത്തിൽ കുറ്റ്യാടി ഐഡിയൽ കാമ്പസിൽ ചേർന്നു.

## Article Content

**കുറ്റ്യാടി : [**കലിമ ഫൗണ്ടേഷൻ കുറ്റ്യാടിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ജനറൽ ബോഡിയും സഹകാരി സംഗമവും സ്വാതന്ത്ര്യദിനത്തിൽ കുറ്റ്യാടി ഐഡിയൽ കാമ്പസിൽ ചേർന്നു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യ സാമുഹിക പ്രസ്ഥാനമെന്ന നിലയിലുള്ള കലിമയുടെ പ്രവർത്തനങ്ങൾ കുറ്റ്യാടിയുടെ വളർച്ചയിൽ തനതായ പങ്കു വഹിക്കുന്നതായി ഒ.ടി. നഫീസ എടുത്തു പറഞ്ഞു.

ഖാലിദ് മുസ നദ് വി അധ്യക്ഷത വഹിച്ചു. പുതിയ പ്രവർത്തന വർഷത്തിൽ 5 വീടുകൾ പൂർത്തീകരിക്കാൻ കലിമക് പദ്ധതിയുണ്ടെന്ന് അധ്യക്ഷൻ ജനറൽബോഡിയെ അറിയിച്ചു.

കലിമ ജനറൽ സെക്രട്ടറി ടി.കെ. കുഞ്ഞബ്ദുല്ല റിപ്പോർട്ട് അവതരിപ്പിച്ചു. കലിമ എക്സിക്യൂട്ടീവ് മെമ്പർ കെ.സി. കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി അബ്ദുല്ലാ സൽമാൻ നന്ദിയും പറഞ്ഞു.

റഷീദലി കണ്ണോത്ത് ഖുർആൻ പാരായണം നടത്തി. ഫിയ ഫൈസൽ, സജ ജാഫർ എന്നിവർ ഗാനമാലപിച്ചു. കലിമയുടെ ഖുർആൻ പരിഭാഷാ പ്രചാരണ പദ്ധതിയുടെ ഉദ്ഘാനം കള്ളാട് മസ്ജിദുൽ ഫുർഖാന് കോപ്പി നൽകി കൊണ്ട് കളത്തിൽ മുനീറ നിർവഹിച്ചു.

ആശംസ നേർന്ന് എ.സി. അബ്ദുൽ മജീദ്,ഹാഷിം നമ്പാട്ടിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229393/kalima-foundation-general-body-sahakari-sangam)