---
title: "#Arrest | പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി"
english_title: "#caused #accident  #Puthampara  #caught  #Thotilpalam #police  #locals"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229536/caused-accident-puthampara-caught-thotilpalam-police-locals"
published_at: "2024-08-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3679b5fec0_Untitled-12_copy.jpg"
keywords: []
---

# #Arrest | പൂതംപാറയിൽ അപകടമുണ്ടാക്കി നിർത്താതെ പോയകാർ തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി

> **Lead Summary:** **തൊട്ടിൽപ്പാലം : [**തൊട്ടിൽപ്പാലം പൂതംപാറയിൽ വച്ച് ഒരാളെയും ഒരു കാറിനെയും ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിടികൂടി.

## Article Content

**തൊട്ടിൽപ്പാലം : [**തൊട്ടിൽപ്പാലം പൂതംപാറയിൽ വച്ച് ഒരാളെയും ഒരു കാറിനെയും ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിടികൂടി.

തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡിനടുത്ത് വച്ച് പോലീസും നാട്ടുകാരും ചേർന്നാണ് കാർ പിടികൂടിയത്. കാറും കാറിൽ ഉണ്ടായിരുന്ന നാദാപുരം സ്വദേശികളായ രണ്ടുപേരെയും തൊട്ടിൽപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റോഡിൽ തടസ്സം സൃഷ്ടിച്ചപ്പോൾ അമിതവേഗതയിൽ തന്നെ ബസ്റ്റാൻഡിനുള്ളിലേക്ക് കുതിച്ച കാറിന് മുന്നിൽ നിന്നും നിരവധി പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റയാളെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229536/caused-accident-puthampara-caught-thotilpalam-police-locals)