---
title: " #RotaryClub |  റോട്ടറി ക്ലബ്ബ് പണികഴിപ്പിച്ച പൊതു ഇരിപ്പിടം നാടിന് സമര്‍പ്പിച്ചു"
english_title: "#common #seat #built #by  #Rotary #Club  #dedicated  #nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229546/common-seat-built-by-rotary-club-dedicated-nation"
published_at: "2024-08-19T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c35f66d2b65_Untitled-12_copy.jpg"
keywords: []
---

#  #RotaryClub |  റോട്ടറി ക്ലബ്ബ് പണികഴിപ്പിച്ച പൊതു ഇരിപ്പിടം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:[ **കുറ്റ്യാടി ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കുറ്റ്യാടി മിഡ് ടൗണ്‍ പുതുക്കിപ്പണിത പൊതു ഇരിപ്പിടം നാടിനായി സമര്‍പ്പിച്ചു.

## Article Content

**കുറ്റ്യാടി:[ **കുറ്റ്യാടി ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കുറ്റ്യാടി മിഡ് ടൗണ്‍ പുതുക്കിപ്പണിത പൊതു ഇരിപ്പിടം നാടിനായി സമര്‍പ്പിച്ചു.

പേരാമ്പ്ര റോഡില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. റോട്ടറി ക്ലബ്ബ് മുന്‍ പ്രസിഡന്റ് മൈക്രോ സുബൈറിന്റെയും മുന്‍ സെക്രട്ടറി റോയി ജോര്‍ജിന്റെയും ശ്രമഫലമായാണ് ഇരിപ്പിടം പണിതിരിക്കുന്നത്.

മനാഫ് ഊരത്താണ് രൂപകല്പന നടത്തിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, വാര്‍ഡ് മെമ്പര്‍ എ.സി. അബ്ദുള്‍ മജീദ്, പഞ്ചായത്ത് അംഗം ഹാഷിം നമ്പാട്ടില്‍, റോട്ടറി പ്രസിഡന്റ് വി. നാണു കോട്ടന്‍ പാര്‍ക്ക്, സെക്രട്ടറി വി.കെ. പ്രവീണ്‍ കുമാര്‍, മൈക്രോ സുബൈര്‍, റോയി ജോര്‍ജ്, മൊയ്‌നു മുള്ളന്‍കുന്ന്, കുഞ്ഞി കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229546/common-seat-built-by-rotary-club-dedicated-nation)