---
title: "#Balasangham | ബാലസംഘം വടയം മേഖലാ കമ്മിറ്റിക്ക് പുതു നേതൃത്വം; അനുരാഗ് ടി കെ സെക്രട്ടറി, അന്ന ആ ഷ്മി പ്രസിഡണ്ട്                                                                                                                                                                                                                                                                               "
english_title: " #new #face  #Balasangham #Vadayam #regional #committee  #Anurag #TK #Secretary #AnnaAshmi #President"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229626/new-face-balasangham-vadayam-regional-committee-anurag-tk-secretary-annaashmi-president"
published_at: "2024-08-20T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c41b1b59848_Untitled-1_copy.jpg"
keywords: []
---

# #Balasangham | ബാലസംഘം വടയം മേഖലാ കമ്മിറ്റിക്ക് പുതു നേതൃത്വം; അനുരാഗ് ടി കെ സെക്രട്ടറി, അന്ന ആ ഷ്മി പ്രസിഡണ്ട്                                                                                                                                                                                                                                                                               

> **Lead Summary:** **കുറ്റ്യാടി : [**കുഞ്ഞു മനസ്സിൽ വലിയ കാര്യങ്ങൾ ചർച്ച ചെയ്ത് ബാലസംഘം വടയം മേഖലാ സമ്മേളനം. സമകാലിക സാമൂഹിക സാഹചര്യങ്ങൾ ചർച്ച ചെയ്താണ് സമ്മേളന നടപടികൾ മുന്നോട്ട് പോയത്.

## Article Content

**കുറ്റ്യാടി : [**കുഞ്ഞു മനസ്സിൽ വലിയ കാര്യങ്ങൾ ചർച്ച ചെയ്ത് ബാലസംഘം വടയം മേഖലാ സമ്മേളനം. സമകാലിക സാമൂഹിക സാഹചര്യങ്ങൾ ചർച്ച ചെയ്താണ് സമ്മേളന നടപടികൾ മുന്നോട്ട് പോയത്.

ബാലസംഘം ജില്ലാ കമ്മിറ്റി അംഗം രാധിക ചിറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് അനുരാഗ് ടി കെ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി തന്മയ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു.

കുന്നുമ്മൽ ഏരിയാ സെക്രട്ടറി വിഷ്ണു ദത്ത്, ഗീതിക, ടി കെ ബിജു, മേഖലാ കൺവീനർ സജിത്ത് ഏരത്ത്, കോ - ഓഡിനേറ്റർ ശേഖരൻ മാസ്റ്റർ , കെ പി രവീന്ദ്രൻ മാസ്റ്റർ , ദിനേശൻ പി, വാർഡ് മെമ്പർ കെ പി ശോഭ എന്നിവർ പ്രസംഗിച്ചു.

ദേശീയ അവാർഡ് ജേതാവ് രഞ്ജിത്ത് എസ് കരുൺ മുഖ്യാതിഥിയായി. അനുരാഗ് ടി കെ സെക്രട്ടറി,അന്ന ആഷ്മി പ്രസിഡൻ്റ് കാർത്തിക് പി, അവന്തിക ജോയിൻ്റ് സെക്രട്ടറി, ഫിദൽ സുരേഷ് , തന്മയ ഷാജി വൈസ് പ്രസിഡന്റ് , സജിത്ത് ഏരത്ത് കൺവീനർ, ശേഖരൻ മാസ്റ്റർ കോ - ഓഡിനേറ്റർ, കെ പി രവീന്ദ്രൻ മാസ്റ്റർ, അവിഷ്ണ ജോയിൻ്റ് കൺവീനർ എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229626/new-face-balasangham-vadayam-regional-committee-anurag-tk-secretary-annaashmi-president)