---
title: "#relieffund | കൈത്താങ്ങ്; ദേവരാഗം ഗ്രൂപ്പ് ബസ്സുകള്‍ ഓടിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനായി"
english_title: "#hand #Devaragam #Group #buses #ran  #bring #tears  #eyes  #afflicted"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/229951/hand-devaragam-group-buses-ran-bring-tears-eyes-afflicted"
published_at: "2024-08-21T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c59430a718c_Untitled-1_copy.jpg"
keywords: []
---

# #relieffund | കൈത്താങ്ങ്; ദേവരാഗം ഗ്രൂപ്പ് ബസ്സുകള്‍ ഓടിയത് ദുരിതബാധിതരുടെ കണ്ണീരൊപ്പാനായി

> **Lead Summary:** **കുറ്റ്യാടി:[**വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകി ദേവരാഗം ഗ്രൂപ്പ്.

## Article Content

**കുറ്റ്യാടി:[**വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകി ദേവരാഗം ഗ്രൂപ്പ്.

തലശ്ശേരി, തൊട്ടില്‍പ്പാലം, കരിയാട്, വടകര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ദേവരാഗം ഗ്രൂപ്പ് ബസുകളാണ് ഒരു ദിവസത്തെ വേതനമായി ലഭിച്ച 71,790 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

ദേവരാഗം ഗ്രൂപ്പ് ഉടമ കെ. രജീഷ് ലാല്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ.യ്ക്ക് തുക കൈമാറി.

കെ. സജിത്ത് ലാല്‍, ആര്‍. ദേവാംഗ്, സി.കെ. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/229951/hand-devaragam-group-buses-ran-bring-tears-eyes-afflicted)