കുറ്റ്യാടി:(kuttiadi.truevisionnews.com)പാർലമെൻ്റ് തെരെഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കാഫിർ സ്ക്രീൻ ഷോട്ട് സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കണമെന്ന് കുറ്റ്യാടി മുജാഹിദ് സംഗമം ആവശ്യപ്പെട്ടു.
ഇത് കേവലം രാഷ്ട്രീയ വിഷയമല്ല. സമൂഹത്തിൻ്റെ സൗഹാർദ്ധം തകർത്ത് മനുഷ്യരെ ഭിന്നിപ്പിക്കുന്നതിന് പൊലീസ് കൂട്ട് നിൽക്കരുത്. വിഭാഗിയതയും സംഘർഷവും കാരണം ധരാളം ദുരിതമനുഭവിച്ച നാദാപുരം മേഖലയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ നിയമനടപടികൾ ത്വരിതപ്പെടുത്തണം.
സമൂഹത്തിൻ്റെ ഐക്യവും പുരോഗതിയും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണ്.ഭരണകൂടം ഇത് മറന്ന്പോകുന്നതിൽ സങ്കടമുണ്ട്. മത വിശ്വാസികളിൽ അന്ധവിശ്വാസങ്ങൾ കൂടി വരുന്നതിനാലാണ് നാസ്തികത വളർന്ന് വരുന്നത് ദൈവസന്ദേശങ്ങൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കാൻ മതപണ്ഡിതർ ശ്രമിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
കെ.എൻ.എം ജില്ലാ ട്രഷറർ സി.കെ പോക്കർ ഉദ്ഘാടനം ചെയ്തു. എൻ.കെ.എം സകരിയ്യ, എം.ജി.എം ജില്ലാ സെക്രട്ടറി റഹ്മത്ത് ടി, അംജദ് അൻസാരി. വി. സൂപ്പി, ആമദ് ചീക്കോന്ന്, സുബൈർ ഗദ്ദാഫി ,തമീം കായക്കൊടി ,സലീമ കെ.പി എന്നിവർ സംസാരിച്ചു.
#Kafir #screenshot #action #should #taken #without #looking #KNM #face