---
title: "  #HemacommissionReport  | പന്തം കൊളുത്തി ; ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക - കേരള മഹിളാസംഘം "
english_title: "#torch #Implementation  #recommendations #Justice #Hema #Commission #Report  #KeralaMahilasangham"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230086/torch-implementation-recommendations-justice-hema-commission-report-keralamahilasangham"
published_at: "2024-08-21T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6070c22596_Untitled-2_copy.jpg"
keywords: []
---

#   #HemacommissionReport  | പന്തം കൊളുത്തി ; ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക - കേരള മഹിളാസംഘം 

> **Lead Summary:** ** മൊകേരി : [**ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാസംഘം മൊകേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

** മൊകേരി : [**ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാസംഘം മൊകേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

സിനിമാ മേഖലയിൽ നടന്നു വരുന്ന പ്രത്യേകിച്ച് സ്ത്രീകൾക്ക് എതിരായ പീഡനങ്ങളും ചൂഷണങ്ങളും സംബന്ധിച്ച് അന്യേഷണം നടത്തി ശുപാർശകൾ സമർപ്പിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് നൽകിയിരിക്കുകയാണ്.

കമ്മീഷൻ റിപ്പോർട്ട് ഏറെ ഗൗരവമുള്ളതാണ്. അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ, പീഡനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ട് മൊകേരിയിൽ കേരള മഹിളാ സംഘം നേത്യത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

പ്രകടാനന്തരം ചേർന്ന പ്രതിഷേധ യോഗം കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം റീന സുരേഷ് ഉദ്ഘാടനം ചെയ്തു. വി തങ്കമണി അധ്യക്ഷത വഹിച്ചു. ലയ ശ്രീ ധർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230086/torch-implementation-recommendations-justice-hema-commission-report-keralamahilasangham)