---
title: "#VilangadLandslide  |  വിലങ്ങാട് ഉരുൾപൊട്ടൽ; വീട്ടുപകരണ‌ങ്ങൾ കൈമാറി നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകർ"
english_title: "#Vilangad #Landslide #Narikutumchal #Vedika #reading #room #workers #exchange #household #items"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230499/vilangad-landslide-narikutumchal-vedika-reading-room-workers-exchange-household-items"
published_at: "2024-08-23T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c84298dee29_WhatsApp_Image_2024-08-23_at_1.28.34_PM.jpeg"
keywords: []
---

# #VilangadLandslide  |  വിലങ്ങാട് ഉരുൾപൊട്ടൽ; വീട്ടുപകരണ‌ങ്ങൾ കൈമാറി നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകർ

> **Lead Summary:** ** കുറ്റ്യാടി:[ **വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ.

## Article Content

** കുറ്റ്യാടി:[ **വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ.

ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറുന്ന കുടുംബത്തിനാണ് നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകർ മുഴുവൻ വീട്ടുപകരണങ്ങളും കൈമാറിയത്.

വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രൻ വിലങ്ങാട് സെന്റ് ജോർജ്ജ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ ടോസ് എബ്രഹാമിന് വീട്ടുപകരണങ്ങൾ കൈമാറി.

പ്രസിഡന്റ്റ് ജെ.ഡി. ബാബു, സെക്രട്ടറി എസ്.ജെ.സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.കെ.സന്തോഷ്, പി.പി.ദിനേശൻ, പി.ബി. പ്രവീണ, കെ.പി.റീജ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230499/vilangad-landslide-narikutumchal-vedika-reading-room-workers-exchange-household-items)