നരിപ്പറ്റ: (kuttiadi.truevisionnews.com)മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
വയനാട് ദുരന്ത മേഖലയിൽ ഭക്ഷണം വിളമ്പി ദേശീയ ശ്രദ്ധയാകർഷിച്ച നരിപ്പറ്റ പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് നൽകിയ സ്വീകരണ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് നൽകുന്ന ഒരു ചില്ലി കാശ് പോലും പാഴായി പോവില്ലെന്നും തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് ലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരിത മേഖലകളിൽ സഹായഹസ്തവുമായി ഓടിയെത്തുന്ന നരിപ്പറ്റക്കാർ എന്നും മറ്റുള്ളവർക്ക് മാതൃകയാണെന്നും പറവൂരിലും കവളപ്പാറയിലും വയനാട്ടിലും നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ടി മുഹമ്മദലി അധ്യക്ഷനായി. ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി അനുമോദന പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്.
സെക്രട്ടറി എൻ.എം മൂസ, ജോ. സെക്രട്ടറി എം.പി ജാഫർ, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി റാഷിക് ചങ്ങരംകുളം, ടി.വി കുഞ്ഞമ്മദ് ഹാജി, കെ.എം.സി.സി നേതാക്കളായ ഫൈസൽ കേളോത്ത്,
റിയാസ് കയനവട്ടം, റഈസ് കുളങ്ങര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഓറിയോൺ, സെക്രട്ടറി അജ്മൽ നരിപ്പറ്റ, ട്രഷറർ മുഹമ്മദലി തിനൂർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എം ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് പാലോൽ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
#Relief #work #Muslim #League #example #world #PKFeroze