---
title: "#KayakalpAward |  നാലാം തവണയും കായകൽപ് അവാർഡ്: കുറ്റ്യാടി ഗവ.ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ചു"
english_title: "#Kayakalp #Award #fourth #time #Kuttyadi #Govt #Hospital #employees #felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230724/kayakalp-award-fourth-time-kuttyadi-govt-hospital-employees-felicitated"
published_at: "2024-08-24T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c96e3f12cb6_WhatsApp_Image_2024-08-24_at_10.43.51_AM.jpeg"
keywords: []
---

# #KayakalpAward |  നാലാം തവണയും കായകൽപ് അവാർഡ്: കുറ്റ്യാടി ഗവ.ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ചു

> **Lead Summary:** **കുറ്റ്യാടി:[**സംസ്ഥാന സർക്കാറിന്റെ കായകൽപ് അവാർഡ് നാലാം തവണയും കരസ്ഥമാക്കിയ കുറ്റ്യാടി ഗവ.ആശുപത്രി

## Article Content

**കുറ്റ്യാടി:[**സംസ്ഥാന സർക്കാറിന്റെ കായകൽപ് അവാർഡ് നാലാം തവണയും കരസ്ഥമാക്കിയ കുറ്റ്യാടി ഗവ.ആശുപത്രി

ജീവനക്കാരെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഭരണ സമിതിയുടെ ഉപഹാരം പ്രസിഡന്റിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.സി.അനുരാധ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അനുമോദന സന്ദേശം നൽകി. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ലീബ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീന, നോഡൽ ഓഫീസർ ഡോ.അശ്വിൻ, ഹെഡ് നേഴ്‌സ് സിജി ജോർജ്, ലേ സെക്രട്ടറി സനുഷ കുമാരി, സ്റ്റാഫ് സെക്രട്ടറി പി.ജെ മാത്യു എന്നിവർ പ്രസംഗിച്ചു.

രോഗീ സൗഹൃദ സ്ഥാപനം എന്ന നിലയ്ക്ക് തുടർന്നും കൂടുതൽ മികവാർന്ന സേവനം നൽകുന്നതിനു തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230724/kayakalp-award-fourth-time-kuttyadi-govt-hospital-employees-felicitated)