---
title: "#Landslide |  കുറ്റ്യാടി ചുരത്തിൽ പത്താം വളവ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത"
english_title: "#possibility  #another #landslide  #10th #bend #road #Kuttyadi #Pass"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/230964/possibility-another-landslide-10th-bend-road-kuttyadi-pass"
published_at: "2024-08-25T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cac13b2fc3c_Untitled-1_copy.jpg"
keywords: []
---

# #Landslide |  കുറ്റ്യാടി ചുരത്തിൽ പത്താം വളവ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ സാധ്യത

> **Lead Summary:** **കുറ്റ്യാടി :[**കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ റോഡരികിൽ സംരക്ഷണഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് അമർന്നു. 2018 ൽ ഉരുൾപൊട്ടൽ ഉണ്ടായി തകർന്നതിനെ തുടർന്ന് പുനർനിർമ്മിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗം ഭാഗമാണ് വിള്ളൽ ഉണ്ടാവുകയും അമരുകയും ചെയ്തിരിക്കുന്നത്.

## Article Content

**കുറ്റ്യാടി :[**കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ റോഡരികിൽ സംരക്ഷണഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് അമർന്നു. 2018 ൽ ഉരുൾപൊട്ടൽ ഉണ്ടായി തകർന്നതിനെ തുടർന്ന് പുനർനിർമ്മിച്ച് കോൺക്രീറ്റ് ചെയ്ത ഭാഗം ഭാഗമാണ് വിള്ളൽ ഉണ്ടാവുകയും അമരുകയും ചെയ്തിരിക്കുന്നത്.

ചുരത്തിൽ സഞ്ചാരികളുടെ തിരക്കുള്ള ദിവസങ്ങളിൽ ഇവിടെ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടെന്നും ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

ചുരത്തിൽ ജലം ഒഴുകാൻ ആവശ്യത്തിന് ഓവുചാലുകൾ ഇല്ലാത്തതാണ് 2018 ൽ മണ്ണിടിച്ചിലിന് കാരണമായത്.

ഇപ്പോഴും പരിസരങ്ങളിലെ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

മഴ വീണ്ടും ശക്തമാക്കുന്നതിന് മുൻപേ തന്നെ ഇവിടം സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഈ പരിസരം വേലി കെട്ടി തിരിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/230964/possibility-another-landslide-10th-bend-road-kuttyadi-pass)