---
title: "#KeralaBankMokeri | കേരള ബാങ്ക് മൊകേരി ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വായ്പ മേളയും "
english_title: "#Customer #meet #loan #fair #organized #under #leadership #Kerala #Bank #Mokeri #branch"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/231480/customer-meet-loan-fair-organized-under-leadership-kerala-bank-mokeri-branch"
published_at: "2024-08-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd94487a477_Untitled-2_copy.jpg"
keywords: []
---

# #KeralaBankMokeri | കേരള ബാങ്ക് മൊകേരി ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വായ്പ മേളയും 

> **Lead Summary:** **മൊകേരി : [**കേരള ബാങ്ക് മൊകേരി ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വായ്‌പ മേളയും സംഘടിപ്പിച്ചു.

## Article Content

**മൊകേരി : [**കേരള ബാങ്ക് മൊകേരി ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വായ്‌പ മേളയും സംഘടിപ്പിച്ചു.

ശാഖ മാനേജർ വിനുരാജ് സ്വാഗതവും നാദാപുരം ഏരിയ മാനേജർ ദീപേഷ് എൻ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരള ബാങ്ക് എഫ്.എൽ.സി പ്രീത സാമ്പത്തിക സാക്ഷരത ക്ലാസ്, വായ്‌പ പദ്ധതി വിശദീകരിച്ചു.യോഗത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഏരിയ മാനേജർ മറുപടി നൽകി.

പരിപാടിയോടനുബന്ധിച്ച് പഴയകാല നിക്ഷേപകരെ ആദരിക്കൽ, വായ്‌പ അനുവാദ പത്ര വിതരണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർവഹിച്ചു.യോഗത്തിൽ പ്രവീൺകുമാർ അസിസ്റ്റൻ്റ് മാനേജർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/231480/customer-meet-loan-fair-organized-under-leadership-kerala-bank-mokeri-branch)