---
title: "#ParakkalAbdullah | തെരുവ് വിചാരണ; നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ പോരാടും : പാറക്കൽ അബ്ദുല്ല "
english_title: " #Street #Trial #Will #fight #maintain  #peace #country: #ParakkalAbdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/231796/street-trial-will-fight-maintain-peace-country-parakkalabdullah"
published_at: "2024-08-28T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf2ddc9403c_Untitled-4_copy.jpg"
keywords: []
---

# #ParakkalAbdullah | തെരുവ് വിചാരണ; നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ പോരാടും : പാറക്കൽ അബ്ദുല്ല 

> **Lead Summary:** **കുറ്റ്യാടി : [**കാഫിർ സ്ക്രീൻഷോട്ടിന്റെ പിറകിൽ നാടിന്റെ സമാധാനം തകർക്കാനുള്ള സിപിഎമ്മിന്റെ ഹീനമായ ശ്രമമായിരുന്നു എന്നും അതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

## Article Content

**കുറ്റ്യാടി : [**കാഫിർ സ്ക്രീൻഷോട്ടിന്റെ പിറകിൽ നാടിന്റെ സമാധാനം തകർക്കാനുള്ള സിപിഎമ്മിന്റെ ഹീനമായ ശ്രമമായിരുന്നു എന്നും അതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

കാഫിർ പ്രചരണ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് കുറ്റ്യാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കുറ്റ്യാടിയിൽ സംഘടിപ്പിച്ച തെരുവ് വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊരു തെരഞ്ഞെടുപ്പ് ജയ പരാജയ വിഷയമല്ലെന്നും നാട്ടിൽ വർഗ്ഗീയ വിഷം കലക്കാൻ ശ്രമിക്കുന്നവർ തകർക്കുന്നത് ഈ നാടിനെ തന്നെയാണെന്നും പാറക്കൽ അബ്ദുല്ലp അഭിപ്രായപ്പെട്ടു.

സിപിഎമ്മിന്റെ ഇത്തരത്തിലുള്ള വർഗ്ഗീയ പ്രചരണത്തിന്റെ ഇരയായത് കൊണ്ട് തന്നെ ഈ വിഷയം വന്ന ആ നിമിഷം തന്നെ കാസിമിനെയും കൂട്ടി പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി. പി. പി റഷീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ എം.പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, സി വി അമ്മത്, ആഷിഖ് കുന്നുമ്മൽ, സവാദ് കുറുന്തോടി ,ഷാനിബ് ചെമ്പോട്,

ഷക്കീൽ വി.പി, അൻവർ പൊന്നണ, മനാഫ് ഈരത്ത്, ടി.കെ റഫീഖ് മാസ്റ്റർ, എം.കെ അബദുറഹിമാൻ മാസ്റ്റർ, അസ് ലം സി, അമ്മദ് കണ്ടോത്ത്,ജൈസൽമാസ്റ്റർ,ഷൗക്കത്ത് വടയം , മുഹമ്മദ് കെ .പി പ്രസംഗിച്ചു. ജനറൽ സിക്രട്ടറി സി.എ നൗഫൽ സ്വാഗതവും ട്രഷറർ ഇ പി സലീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/231796/street-trial-will-fight-maintain-peace-country-parakkalabdullah)