---
title: "#WildElephant  |  കാവിലുംപാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു "
english_title: "#Kavilumpara #WildElephant #Agriculture #destroyed "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232121/kavilumpara-wildelephant-agriculture-destroyed"
published_at: "2024-08-30T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d195d91aa29_Untitled-2.jpg"
keywords: []
---

# #WildElephant  |  കാവിലുംപാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു 

> **Lead Summary:** ** കുറ്റ്യാടി:[**കാവിലുംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കരിങ്ങാട് പടികപ്പള്ളിയിൽ ബുധനാഴ്ച രാത്രി കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

## Article Content

** കുറ്റ്യാടി:[**കാവിലുംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കരിങ്ങാട് പടികപ്പള്ളിയിൽ ബുധനാഴ്ച രാത്രി കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.

തെങ്ങ്, കവുങ്ങ്, വാഴ, മരച്ചീനി ഉൾപ്പെടെയുള്ള കൃഷിയാണ് നശിപ്പിച്ചിട്ടുള്ളത്. രാജു പടികപ്പള്ളി, ഷെല്ലി ഊർപ്പായിൽ, നിസാർ വടകര, ഷെനിൽ ഊർപ്പായിൽ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.

പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കർഷസംഘം കാവിലുംപാറ മേഖലാ കമ്മിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232121/kavilumpara-wildelephant-agriculture-destroyed)