---
title: "#Heavyrain |  കാവിലുംപാറ മലയോരങ്ങളിൽ ശക്തമായ മഴ; തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു"
english_title: "#Heavy #rains  #Kavilumpara #hills  #water #level #Thotilpalam #river  #risen"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232268/heavy-rains-kavilumpara-hills-water-level-thotilpalam-river-risen"
published_at: "2024-08-31T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2c68ed3254_Untitled-1.jpg"
keywords: []
---

# #Heavyrain |  കാവിലുംപാറ മലയോരങ്ങളിൽ ശക്തമായ മഴ; തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു

> **Lead Summary:** ** കാവിലുംപാറ :[**കാവിലുംപാറ മലയോരങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു.

## Article Content

** കാവിലുംപാറ :[**കാവിലുംപാറ മലയോരങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് തൊട്ടിൽപ്പാലം പുഴയിൽ ജലനിരപ്പ് ഉയർന്നു.

വെള്ളിയാഴ്ച്ച വൈകിട്ട് ശക്തമായ മഴയാണ് കാവിലുംപാറ മലയോരങ്ങളിൽ ലഭിച്ചത്.ചുരം മേഖലയിൽ രാവിലെ മുതൽക്ക് തന്നെ ശക്തമായ മഴ ഉണ്ടായിരുന്നു.

കാവിലുംപാറ, വയനാട് മലനിരകളിൽ ശക്തമായ മഴ പെയ്തതോടെയാണ് പുഴയിലെയും, നടുത്തോട്ടിലെയും ജലനിരപ്പ് ഉയർന്നത്.

താഴ് വാരത്ത് കാര്യമായ മഴയില്ലാത്തപ്പോഴാണ് തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇത് പുഴയോരത്തുള്ളവർക്ക് ആശങ്ക ഉയർത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232268/heavy-rains-kavilumpara-hills-water-level-thotilpalam-river-risen)