---
title: "#Lightningstorm  | വീശിയടിച്ച് വീണ്ടും ചുഴലി; കായക്കൊടിയിൽ മിന്നൽ ചുഴലിയിൽ വലിയ നാശനഷ്ടം"
english_title: "#Blow #whirl #again #Heavy #damage #caused  #lightning  #Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232304/blow-whirl-again-heavy-damage-caused-lightning-kayakodi"
published_at: "2024-08-31T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2e601b4b7e_hurricane.jpg"
keywords: []
---

# #Lightningstorm  | വീശിയടിച്ച് വീണ്ടും ചുഴലി; കായക്കൊടിയിൽ മിന്നൽ ചുഴലിയിൽ വലിയ നാശനഷ്ടം

> **Lead Summary:** ** കായക്കൊടി :[**കായക്കൊടിയിൽ വീണ്ടും മിന്നൽ ചുഴലി. കായക്കൊടി കൂട്ടൂർ വാർഡിൽ പട്ടർക്കുളങ്ങര,നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് ഇന്നലെ വൈകീട്ട് മിന്നൽ ചുഴലിയിൽ വീശിയടിച്ചത്.

## Article Content

** കായക്കൊടി :[**കായക്കൊടിയിൽ വീണ്ടും മിന്നൽ ചുഴലി. കായക്കൊടി കൂട്ടൂർ വാർഡിൽ പട്ടർക്കുളങ്ങര,നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് ഇന്നലെ വൈകീട്ട് മിന്നൽ ചുഴലിയിൽ വീശിയടിച്ചത്.

സംഭവത്തിൽ മേഖലയിൽ വലിയനാശ നഷ്ടം ഉണ്ടായി. വീശിയടിച്ച കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്നു.

നാവോട്ട് കുന്നുമ്മൽ ദേവി നാവോട്ട്കുന്നുമ്മൽ രഘു, നാവോട്ട്കുന്നുമ്മൽ ബിജു എന്നിവരുടെ വീടിൻറെ മേൽക്കൂരയാണ് തകർന്നത്.

നാവോട്ടു കുന്നുമ്മൽ അശോകൻ,ചീരു പനച്ചിക്കുന്നുമ്മൽ വസന്ത, പി.കെ.സുകുമാരൻമാസ്റ്റർ, എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ പറ്റി.

വിറകുപുര,പശുതൊഴുത്ത് പൂർണ്ണമായി തകർന്നത് ആയിലാണ്ടി ചന്ദ്രന്റെ പശുത്തൊഴുത്തും, വിറകുപുരയും തകർന്നു.

ആയിലാണ്ടിചന്ദ്രൻ, മൂടാട്ട്ബാലകൃഷ്ണൻനായർ, ആയിലാണ്ടിശേഖരൻ, പേറാണ്ടിയിൽസുകുമാരൻമാസ്റ്റർ, പൊയിൽമനോജൻ, വണ്ണാൻ കണ്ടി മൊയ്തു, വേങ്ങക്കണ്ടിപവിത്രൻ എന്നിവരുടെ കാർഷികവിളകളും നശിച്ചു.

കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷിജിൽ,പഞ്ചായത്തംഗം ബിജു, റവന്യൂ,കൃഷി വകുപ്പ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232304/blow-whirl-again-heavy-damage-caused-lightning-kayakodi)