---
title: "#ArambolGovernmentLPSchool | ശിലാസ്ഥാപന കർമ്മം; അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 1.07 കോടി രൂപയുടെ പുതിയ കെട്ടിടം ഉയരുന്നു"
english_title: " #new  #building #worth #Rs1.07 #crore  #coming up #Arambol #Government #LP #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/232461/new-building-worth-rs107-crore-coming-up-arambol-government-lp-school"
published_at: "2024-09-01T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3fbece9053_image_copy.jpg"
keywords: []
---

# #ArambolGovernmentLPSchool | ശിലാസ്ഥാപന കർമ്മം; അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 1.07 കോടി രൂപയുടെ പുതിയ കെട്ടിടം ഉയരുന്നു

> **Lead Summary:** **വേളം :[**പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിട നിർമ്മാണത്തിനായി 1.07 കോടി രൂപ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ചിരുന്നു.

## Article Content

**വേളം :[**പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിലെ അരമ്പോൽ ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിട നിർമ്മാണത്തിനായി 1.07 കോടി രൂപ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ചിരുന്നു.

ഈ പ്രവർത്തിയുടെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും, തദ്ദേശ വകുപ്പ് -എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തി ആരംഭിക്കുകയുമാണ്.

ഈ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.

ചടങ്ങിൽ വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു.

മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ,പിടിഎ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/232461/new-building-worth-rs107-crore-coming-up-arambol-government-lp-school)